കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
October 1, 2021
സംസ്ഥാനത്ത് വരുന്ന ചൊവ്വാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലി മീറ്റർ മുതൽ 115.5 മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നതിനും നിയന്ത്രണങ്ങളുണ്ട്.
Story highlights: Rain alert kerala