ഈ പട്ട്സാരിക്ക് രുചിയല്പം കൂടുതലാണ്: വൈറല്‍ വിഡിയോ
സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. പ്രായഭേദമന്യേ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിയ്ക്കാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തില്‍ ജനശ്രദ്ധ നേടുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ കാഴ്ചകള്‍ എന്നും നാം വിശേഷിപ്പിയ്ക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും വ്യത്യസ്തമായ ചില വിഭവങ്ങളുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. ശ്രദ്ധ നേടുന്നതും അത്തരമൊരു കാഴ്ചയാണ്. അല്പം വെറൈറ്റിയായ ഒരു കേക്ക് ആണ് സോഷ്യല്‍മീഡിയയിലെ രുചിയിടങ്ങള്‍ കീഴടക്കുന്നത്. കാഴ്ചയില്‍ മനോഹരമായ ഒരു പട്ടുസാരിയും ആഭരണങ്ങളും ആണ് ഇതെന്നേ തോന്നു. എന്തായാലും കേക്ക് ഹിറ്റായി.
പുനെ മാരിയറ്റിലെ ഷെഫായ തന്വി പല്‍ഷിക്കറാണ് വ്യത്യസ്തമായ ഈ കേക്കിന് പിന്നില്‍. മഹാരാഷ്ട്ര സ്വദേശിയായ ഷെഫ് സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനുള്ള ആദരമായാണ് ഇത്തരത്തിലൊരു കേക്ക് തയാറാക്കിയിരിക്കുന്നത്. അഞ്ച് കിലോഗ്രാം തൂക്കമുണ്ട് ഈ കേക്കിന്. രണ്ട് ദിവസമെടുത്തു കേക്ക് തയാറാക്കാന്‍. അലങ്കാരത്തിന് വേണ്ടി മാത്രം വിനിയോഗിച്ചത് ഏകദേശം മുപ്പത് മണിക്കൂറാണ്.
Story highlights: Social media viral saree cake