ചികിത്സയ്ക്ക് പണം സമ്പാദിക്കാനായി മിഠായി കച്ചവടം നടത്തി പത്ത് വയസുകാരി; വ്യത്യസ്ത രീതിയിൽ സഹായം ഒരുക്കി ചാർളി, ഹൃദയംതൊട്ട് വിഡിയോ
ചികിത്സയ്ക്ക് പണം സമ്പാദിക്കുന്നതിനായി റോഡരികിൽ മിഠായി കച്ചവടം നടത്തുകയാണ് പത്ത് വയസുകാരി ലൈല എന്ന പെൺകുട്ടി. സി ആർ പി എസ് എന്ന രോഗബാധിതയാണ് ലൈല. തന്റെ കാലിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായി റോഡരികിൽ മിഠായി ഉണ്ടാക്കി വിൽക്കുന്ന ലൈലയുടെ ചിത്രങ്ങളും വിഡിയോകളും ചാർളി റോക്കറ്റ് എന്നയാളാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
വഴിയരികിൽ ചോക്ലേറ്റ് ഉണ്ടാക്കി വിൽക്കുന്ന ലൈലയെ ശ്രദ്ധയിൽപ്പെട്ടതോടെ ലൈലയുടെ അടുത്തുചെന്ന് വിശേഷങ്ങൾ തിരക്കുകയാണ് ചാർളി. അസുഖബാധിതയായ ലൈല തനിക്ക് ചികിത്സയ്ക്ക് വേണ്ടിയാണ് പണം സമ്പാദിക്കുന്നത് എന്ന് മനസിലാക്കിയ ചാർളി ലൈലയുടെ സ്വപ്നം എന്താണെന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. തനിക്ക് കുക്ക് ചെയ്യാൻ ഇഷ്ടമാണെന്നും കാലിന്റെ ചികിത്സയ്ക്ക് പണം സമ്പാദിക്കുന്നതിനായി ഇന്നും മിഠായികൾ ഉണ്ടാക്കിയെന്നും പറയുന്നുണ്ട് ഈ കുഞ്ഞുമിടുക്കി.
Read also: നിങ്ങൾ കടന്നുപോകുന്നത് അതികഠിനമായ യാത്രയിലൂടെയാകാം, എങ്കിലും; ഹൃദയംതൊട്ട് താരത്തിന്റെ കുറിപ്പ്
തങ്ങൾക്ക് വേണ്ടി ഇന്ന് കുക്ക് ചെയ്യാൻ തയാറാണോ എന്ന്ചാർളി ചോദിച്ചതോടെ അവൾ സമ്മതം മൂളി. ഉടൻതന്നെ അവർക്ക് വേണ്ടി അടുത്തുള്ള സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ലൈല മിഠായികൾ ഉണ്ടാക്കിനൽകുന്നുണ്ട്. ഇതോടെ അവൾക്ക് വേണ്ടി ഒരു സർപ്രൈസ് സമ്മാനം ഒരുക്കാൻ ചാർളിയും തീരുമാനിച്ചു. ലൈലയുടെ ചികിത്സയ്ക്ക് പണം സമ്പാദിക്കുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ബേക്കറിയാണ് ചാർളി ഒരുക്കിയത്.
സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു ലൈലയുടെയും ചാർളിയുടെയും വിഡിയോ. നിരവധിപ്പേരാണ് ചാർളിയുടെ നല്ല മനസിന് അഭിനന്ദനവുമായി എത്തുന്നത്.
Story highlights: 10 year old girl sell sweets at street