ആദ്യമായി കണ്ണട ഉപയോഗിച്ച് വ്യക്തമായി ലോകം കണ്ടപ്പോൾ- ഹൃദയംതൊട്ട കാഴ്ച
കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്ന് പറയാറില്ലേ. കാഴ്ചയുള്ളവർക്ക് പലപ്പോഴും എത്ര അനുഗ്രഹീതരാണ് എന്ന തിരിച്ചറിവുണ്ടാകുന്നത് പലപ്പോഴും കാഴ്ചയില്ലാത്ത ഒരാളെ കാണുമ്പോളും അവരുടെ ബുദ്ധിമുട്ട് അറിയുമ്പോഴുമാണ്. ഇപ്പോഴിതാ, ഭാഗികമായി മാത്രം കാഴ്ചയുള്ള ഒരു പെൺകുട്ടി ആദ്യമായി കണ്ണടവെച്ച് ലോകം കാണുന്ന വിഡിയോ ശ്രദ്ധനേടുകയാണ്.
രണ്ടുവയസുകാരിയായ പെൺകുട്ടിക്ക് ജന്മനാ തന്നെ ഭാഗികമായ കാഴ്ച്ചശക്തിയെ ഉള്ളു. ദൂരെയുള്ള വസ്തുക്കളൊന്നും കാണാൻ സാധിക്കില്ല. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയിൽ കളിപ്പാട്ടങ്ങളുമായി ഇരിക്കുന്ന കുട്ടിക്ക് ഒരാൾ കണ്ണട നൽകുകയാണ്. കൗതുകത്തോടെ കണ്ണട ധരിച്ചശേഷം ആദ്യമായി വ്യക്തമായി ചുറ്റുപാടും കണ്ട സന്തോഷം പ്രകടിപ്പിക്കുകയാണ് കുട്ടി.
"At 2 years old she could barley see as she's extremely farsighted–this is her first time seeing things clearly in her life!" her elated parents tell Good News Movement. pic.twitter.com/hDeRXKw0IE
— GoodNewsMovement (@GoodNewsMoveme3) November 11, 2021
Read More: അനുരാധയുടെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് കുഞ്ഞുപാട്ടുകാർ- ഒപ്പം ചേർന്ന് പ്രിയ ഗായികയും
കണ്ണട മാറ്റിയും വീണ്ടും വെച്ചും സന്തോഷത്തോടെ ശബ്ദങ്ങൾ പുറപ്പെടുവിപ്പിക്കുന്നുമുണ്ട്. ‘രണ്ട് വയസ്സുള്ള കുട്ടിക്ക് വളരെ ദൂരക്കാഴ്ചയുള്ളതിനാൽ കാണാൻ കഴിഞ്ഞിരുന്നില്ല – അവളുടെ ജീവിതത്തിൽ കാര്യങ്ങൾ വ്യക്തമായി കാണുന്നത് ഇതാദ്യമാണ്’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Story highlights- 2-year-old girl sees clearly for first time