ഇത് മനുഷ്യൻ നിർമിച്ചവയിൽ ഏറ്റവും പഴക്കമുള്ള അലങ്കാര വസ്തു; പഴക്കം 41,500 വർഷം, അമ്പരന്ന് ഗവേഷകർ
കൗതുകം നിറഞ്ഞ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ തിരയുന്നവർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ് 41500 വർഷം പഴക്കം ചെന്ന ഒരു അലങ്കാര വസ്തുവിന്റെ ചിത്രങ്ങളും വിഡിയോകളും. ഇതുവരെ കണ്ടെത്തിയതിൽവെച്ച് മനുഷ്യൻ നിർമിച്ചിട്ടുള്ളതിലെ ഏറ്റവും പഴക്കം ചെന്ന വസ്തുവാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പോളണ്ടിലെ സ്റ്റാജ്നിയ ഗുഹയിൽ നിന്നാണ് 40,000 വർഷത്തിലധികം പഴക്കമുള്ള അലങ്കാര വസ്തു കണ്ടെത്തിയത്.
ആനക്കൊമ്പിൽ നിർമിച്ച ഓവൽ ആകൃതിയിലുള്ള പെൻഡന്റിന് 4.5 സെന്റീമീറ്റർ നീളവും 1.5 സെന്റീമീറ്റർ വീതിയുമാണ് ഉള്ളത്. പോളണ്ടിലെ ഗുഹയിൽ നിന്നും കണ്ടെത്തിയ വസ്തുവിൽ നടത്തിയ പരിശോധനയിൽ ഇത് ഹോമോ സാപിയൻസിൽ നിന്നുള്ള സൃഷ്ടിയായിരിക്കാം എന്നാണ് കണ്ടെത്തിയത്. അതേസമയം യൂറേഷ്യയിൽ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നവർ ഇത്തരത്തിലുള്ള ആഭരണങ്ങളാണ് ഉപയോഗിച്ചിരുന്നത് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
അതേസമയം ഇതുവരെ കണ്ടെത്തിയതിൽവെച്ച് ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന അലങ്കാര വസ്തുവാണ് ഇത്. അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കളിൽ നിന്നും ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകളെക്കുറിച്ച് കൂടുതലായി മനസിലാക്കാൻ കഴിയും എന്നാണ് ഗവേഷകരുടെ വാദം.
Story highlights: 41,500 Years-Old Ivory Pendant Found In Poland