യാഥാർത്ഥ്യത്തെ വെല്ലുന്ന കേക്കുകൾ; കയ്യടിക്കാതെ വയ്യ, ഈ അസാധ്യ കഴിവിന്- വിഡിയോ

കുറച്ചുനാളുകൾക്ക് മുൻപ് വരെ പൂക്കളുടെ അലങ്കാരമുള്ള കേക്കുകൾ പോലും വിപണിയിൽ വാലേ കൗതുകം നിറച്ചാണ് എത്തിയിരുന്നത്. എന്നാൽ, ഇന്ന് ഏതുരൂപത്തിലും ഇഷ്ടമുള്ള രീതിയിൽ കേക്കുകൾ കിട്ടും. അതിനായി പ്രത്യേകം കോഴ്സുകൾ പോലുമിപ്പോൾ സജീവമാണ്. എന്നാൽ, അതീവ സൂക്ഷ്മതയോടെ യഥാർത്ഥ വസ്തുവിനെ വെല്ലുന്ന രീതിയിൽ കേക്ക് ഉണ്ടാക്കണമെങ്കിൽ നല്ല ക്ഷമയും കഴിവും ആവശ്യമാണ്. അത്രയധികം ക്രിയാത്മകത ആവശ്യമുള്ള രംഗമായി മാറിയിരിക്കുന്നു ഇപ്പോൾ കേക്ക് ബേക്കിംഗ്.
എന്തിനേറെ പറയുന്നു, നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയുടെയോ വളർത്തുമൃഗത്തിന്റെയോ പകർപ്പായ കേക്കുകൾ പോലും ഇപ്പോൾ സുലഭമായി കിട്ടും. സമൂഹമാധ്യമങ്ങളിലൂടെ ഈ ക്രിയാത്മകത ബിസിനസായും മാറിയിരിക്കുന്നു. അതീവ റിയലിസ്റ്റിക് ആയിട്ടുള്ള കേക്കുകൾ ആണ് ഇപ്പോൾ വിപണി കീഴടക്കുന്നത്.
ടെക്സാസിൽ സൈഡ്സെർഫ് കേക്ക് സ്റ്റുഡിയോ നടത്തുന്ന സൈഡ്സെർഫ് എന്ന യുവതി ലോകപ്രസിദ്ധയായത് തന്നെ അവിശ്വസനീയമായ കേക്ക് സൃഷ്ടികളിലൂടെയാണ്. സൈഡ്സെർഫ് കേക്ക് സ്റ്റുഡിയോയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കമന്റ് ചെയ്യുന്നതിൽ അധികം ആളുകളും ചോദിക്കുന്നത് ഇതൊക്കെ യഥാർത്ഥ കേക്ക് തന്നെയാണോ എന്നാണ്. അതുകൊണ്ടുതന്നെ കേക്കുകളുടെ മേക്കിംഗ് വിഡിയോയും സൈഡ്സെർഫ് പങ്കുവയ്ക്കാറുണ്ട്.
Read More: നാഗവല്ലിയായി ഐശ്വര്യയുടെ നൃത്തം; ഒപ്പം ചിരിപടർത്തി രസികൻ ‘മണിച്ചിത്രത്താഴ്’- വിഡിയോ
മടക്കിവെച്ച ജീൻസ്, സാൻഡ്വിച്ച്, ആപ്പിൾ, ഡിസ്പോസിബിൾ കപ്പുകൾ, ബർഗർ, പാമ്പ് തുടങ്ങിയ കേക്കുകൾ ആണ് ഈ യുവതി തയ്യാറാക്കുന്നത്. എന്തായാലും ഈ യുവതിയുടെ അസാധ്യമായ കലാവൈഭവം വലിയരീതിയിലാണ് ശ്രദ്ധിക്കപെടുന്നത്.
Story highlights- amazing hyper-realistic cakes