‘ത്രയംബകം വില്ലൊടിക്കും..’- ചടുലമായ ചുവടുകളുമായി അപർണ ദേവി- വിഡിയോ

കഴിവുറ്റ കലാകാരന്മാരുടെ വേദിയാണ് ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. നൃത്തവും പാട്ടും സ്കിറ്റുകളും ഗെയിമുമൊക്കെയായി സജീവമാകുന്ന വേദിയിലെ പുത്തൻ താരമാണ് അപർണ ദേവി. നൃത്തവേദിയിൽ നിന്നും അഭിനയ ലോകത്തേക്ക് എത്തിയ അപർണ സിനിമയിലും സീരിയലുകളിലും സജീവമാണ്. സ്റ്റാർ മാജിക് വേദിയിലെ അനുസിതാര എന്നാണ് സഹതാരങ്ങൾ അപർണയെ വിളിക്കാറുള്ളത്. ഇപ്പോഴിതാ, മനോഹരമായ ഒരു നൃത്തവുമായി എത്തിയിരിക്കുകയാണ് അപർണ.
‘ത്രയംബകം വില്ലൊടിക്കും..’ എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. മനോഹര ചുവടുകളുമായി ഹൃദയത്തിലേക്ക് ചേക്കേറുകയാണ് അപർണ ദേവി. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനിയാണ് അപർണ ദേവി. കലാമണ്ഡലത്തിലാണ് അപർണ പഠനം പൂർത്തിയാക്കിയത്. ഭര്‍ത്താവ് കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി രമിത്ത് തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. സിംഗപ്പൂരില്‍ ഇന്റര്‍ കള്‍ച്ചറല്‍ തീയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആക്ടിംഗ് കോഴ്സ് പൂര്‍ത്തിയാക്കുന്നു. അദ്ദേഹവും കലാമണ്ഡലത്തിലാണ് പഠിച്ചത്.
Read More: ടൊവിനോ തോമസിന്റെ നായികയായി കീർത്തി സുരേഷ്; ‘വാശി’യ്ക്ക് തുടക്കം
രസകരമായ സ്കിറ്റുകളും ഗെയിമുകളുമൊക്കെയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ചിരി വേദിയാണ് സ്റ്റാർ മാജിക്. സിനിമ, സീരിയൽ, കോമഡി കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ ഗെയിമുകളും കോമഡി സ്കിറ്റുകളുമൊക്കെയാണ് അവതരിപ്പിക്കപ്പെടാറുള്ളത്. വേദിയിലെ സ്ഥിരം കലാകാരന്മാരെ കൂടാതെ അഭിനയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്.
Story highlights- aparna devi’s dance performance