അതിമനോഹരിയായി ഭാവന; പ്രണയം നിറച്ച് ഭജറംഗി-2 ലെ ഗാനം

November 11, 2021

മലയാളത്തിന്റെ പ്രിയതാരം ഭാവന ഇപ്പോൾ കന്നഡ സിനിമ മേഖലയിലും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. കന്നഡയിൽ ഭാവനയുടേതായി പുറത്തിറങ്ങിയ ചിത്രമാണ് ഭജറംഗി-2. മികച്ച സ്വീകാര്യത നേടിയ ചിത്രത്തിലെ ഗാനമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ ഇരുവരുടെയും പ്രണയരംഗങ്ങൾ കോർത്തിണക്കിയ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അതേസമയം താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം  ‘ഇൻസ്‌പെക്ടർ വിക്ര’മാണ്. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്.

Read also : പരമ്പരാഗത വസ്ത്രം ധരിച്ച് പത്മശ്രീ സ്വീകരിക്കാനെത്തിയ 73- കാരി; അറിയാം തുളസി ഗൗഡയെ

അതേസമയം, ‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി.

സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. പിന്നീട് വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന.

Story highlights: Bhavana Bhajarangi 2 Song