ഫിറ്റ്നസ് നിലനിർത്താനുള്ള വഴികൾ-വർക്ക്ഔട്ട് വിഡിയോയുമായി ഭാവന

നടി ഭാവനയുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ഫിറ്റ്നസ്. വർക്കൗട്ടുകൾ നടത്തുന്നതിൽ വിട്ടുവീഴ്ച ചെയ്യാത്ത താരം ജിമ്മിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഫിറ്റ്നസ് നിലനിർത്തുന്നതിയായുള്ള വ്യായാമങ്ങൾ പങ്കുവയ്ക്കുകയാണ് നടി. പരിശീലകനൊപ്പമുള്ള വർക്ക്ഔട്ട് വിഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.
ഭാവന ഒരു സജീവ സോഷ്യൽ മീഡിയ ഉപയോക്താവാണ്. തന്റെ ജീവിതത്തിന്റെയും ജോലിയുടെയും വിശേഷങ്ങളെല്ലാം നടി ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി പങ്കിടുന്നു. മലയാളികളുടെ പ്രിയനടിയാണെങ്കിലും വിവാഹശേഷം കന്നഡ സിനിമയിലാണ് ഭാവന ശ്രദ്ധ ചെലുത്തുന്നത്.
ഒട്ടേറെ ചിത്രങ്ങളാണ് ഭാവന നായികയായി റിലീസിന് ഒരുങ്ങുന്നത്. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ഭജറംഗി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭാവനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
read More: സ്കിറ്റ് പൊളിഞ്ഞെങ്കിലെന്താ, ചിരിപ്പിച്ച് സ്റ്റാർ മാജിക് വേദിയിലെത്തിയ കൈനോട്ട കുടുംബം
ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അതേസമയം താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു കന്നഡ ചിത്രമാണ് ‘ഇൻസ്പെക്ടർ വിക്രം’. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്.
Story highlights- bhavana’s workout video