സ്കർട്ടും ഹൈ ഹീൽസും ധരിച്ച് അതിശയിപ്പിക്കുന്ന ബാക്ക് ഫ്ലിപ്പ്- വിഡിയോ
പ്രമുഖ ഫിറ്റ്നസ് മോഡലും ജിംനാസ്റ്റുമായ പരുൾ അറോറ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത് സാരിയുടുത്ത് ബാക്ക് ഫ്ലിപ്പും കാർട്ട്വീൽസും ചെയ്തതിലൂടെയാണ്. ഇപ്പോഴിതാ, സ്കർട്ടും ഹൈ ഹീൽസും ധരിച്ച് പരുൾ ഫ്ലിപ്പ് ചെയ്യുന്നതിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. 2.4 ലക്ഷത്തിലധികം ലൈക്കുകൾ നേടിയ വിഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കഴിഞ്ഞു.
സാരിയിൽ ഫ്ളിപ്പ് ചെയ്യുന്നതിൽ പ്രശസ്തയാണ് പരുൾ. ജനുവരിയിൽ സാരിയിൽ ഫ്ലിപ്പ് ചെയ്യുന്ന പരുളിന്റെ വിഡിയോ വൈറലായിരുന്നു. സാരിയുടുത്ത് ബാക്ക് ഫ്ലിപ്പും കാർട്ട്വീൽസും ചെയ്യുന്ന പരുളിന്റെ വീഡിയോ ഇന്ത്യ ഒട്ടാകെ ഏറ്റെടുത്തിരുന്നു. സാരിയണിഞ്ഞ് നടക്കാൻ പോലും ബുദ്ധിമുട്ടാണ് എന്ന് പറയുന്നവർക്കിടയിലേക്കാണ് പരുൾ തലകുത്തിമറിഞ്ഞ് എത്തിയത്.
Read More: മിലി പൂർത്തിയായി- മാത്തുക്കുട്ടിക്ക് നന്ദി പറഞ്ഞ് ജാൻവി കപൂർ
അതേസമയം, ലോകശ്രദ്ധ നേടിയ താരം ആദ്യമായി ഒരു ടെലിവിഷൻ ഷോയിൽ എത്തിയത് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവ വേദിയിലൂടെയായിരുന്നു. ഹരിയാന സ്വദേശിനിയായ പരുൾ പതിനഞ്ചു വർഷമായി ജിംനാസ്റ്റിക്സ് അഭ്യസിക്കുന്നു. കുട്ടികൾക്കായി ഒരു ജിംനാസ്റ്റിക്സ് അക്കാദമി ആരംഭിക്കണമെന്നതാണ് പരുൾ അറോറയുടെ സ്വപ്നം.മൈക്കിൾ ഹോഷ്യർ സിംഗാണ് പരുളിന്റെ കൊറിയോഗ്രാഫർ.
Story highlights- cartwheel wearing skirt and high heels