പുറത്തേക്ക് വരുന്നത് ചൂടുള്ള നീരുറവ; വിസ്‌മയ കാഴ്ചകൾ ഒരുക്കി ഒരു തടാകം

November 7, 2021

അവിശ്വസനീയമായ കാഴ്ചകളും കൗതുകങ്ങളും നിറഞ്ഞതാണ് പ്രകൃതി. പലപ്പോഴും പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളെയും അമ്പരപ്പോടെയാണ് മനുഷ്യൻ നോക്കി കാണുന്നതും. അത്തരത്തിൽ അത്ഭുതങ്ങൾ ഒളിപ്പിക്കുകയാണ് ന്യൂസിലാൻഡിൽ നോർത്ത് ദ്വീപിലെ ഒരു പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഷാംപെയ്ൻ പൂൾ. ചുവപ്പും മഞ്ഞയും ഓറഞ്ചും പച്ചയും അടക്കം നിരവധി നിറങ്ങൾ കലർന്നതാണ് ഈ തടാകം. കാഴ്ചയിൽ വിസ്മയങ്ങൾ ഒരുക്കുന്ന ഈ തടാകത്തിലെ വെള്ളം സദാസമയവും നുരഞ്ഞുപതഞ്ഞുകൊണ്ടിരിക്കും.

ഈ തടാകം രൂപംകൊണ്ടത് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ജലവൈദ്യുത പൊട്ടിത്തെറിയുടെ ഫലമായാണ് എന്നാണ് കരുതപ്പെടുന്നത്. തടാകത്തിന് നടുവിലായി ആഴത്തിലുള്ള ഒരു ഗർത്തവുമുണ്ട്. ഈ തടാകത്തിൽ പലവിധത്തിലുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്. തടാകത്തിലെ വെള്ളത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന നിറവ്യത്യാസത്തിന് കാരണവും ഈ ധാതുക്കളുടെ സാന്നിധ്യമാണത്രേ.

അതേസമയം വെള്ളത്തോടൊപ്പം സ്വർണ്ണവും വെള്ളിയും അടങ്ങുന്ന ധാതുക്കൾ കൂടി പുറന്തള്ളുന്നുണ്ട് ഈ തടാകം എന്നാണ് പറയപ്പെടുന്നത്. സാധാരണയായി കണ്ടുവരുന്ന ചുവപ്പിനും പച്ചയ്ക്കും പുറമെ ചിലപ്പോൾ സ്വർണ്ണ നിറവും ഈ തടാകത്തിലെ ജലത്തിന് ഉണ്ടാകാറുണ്ട്.

Read also; മാതാപിതാക്കളെ കണ്ടെത്താനുള്ള യാത്രക്കിടെ ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ; പിറന്നാൾ മധുരം സഹോദരിക്കൊപ്പം ഒരുക്കിയതിന്റെ സന്തോഷത്തിൽ വിനയ്, സ്നേഹം നിറച്ചൊരു വിഡിയോ

ഷാംപെയ്ൻ പൂൾ എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. ഷാംപെയ്ൻ പോലെ തടാകം എപ്പോഴും നുരഞ്ഞു പതഞ്ഞുകൊണ്ടിരിക്കുന്നതിലാണ് തടാകത്തിന് ഈ പേര് വന്നത്. അതേസമയം ചൂടുള്ള നീരുറവയാണ് ഇവിടെ നിന്നും പുറത്തേക്ക് വരുന്നത്. ഓരോ വർഷം തടാകത്തിലെ ഈ അത്ഭുതക്കാഴ്ചകൾ കാണാനായി നിരവധിപ്പേരാണ് ഇവിടേക്ക് എത്താറുള്ളത്.

Story highlights; Champagne Pool – Most Fascinating Geothermal Attraction