കണ്ടാൽ ഭീമൻ തിമിംഗലം; പക്ഷെ, ഉള്ളിൽ നിറച്ചും ചോക്ലേറ്റ്- വിഡിയോ
ഏതുരൂപത്തിലായാലും ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമുള്ളവരാണ് എല്ലാവരും. ആ രുചിയാണ് ചോക്ലേറ്റിനെ വേറിട്ടുനിർത്തുന്നത്. ചോക്ലേറ്റിൽ പല തരത്തിലുള്ള രൂപങ്ങൾ ഒരുക്കുന്നത് കണ്ടിട്ടുണ്ടാകുമല്ളോ. എങ്കിൽ 40 കിലോ ഭാരമുള്ള ഒരു ഭീമൻ തിമിംഗലമായാലോ?
ചോക്ലേറ്റ് ശിൽപങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധേയനായ ഷെഫ് അമൗറി ഗിച്ചോൺ ആണ് തിമിംഗലരൂപത്തിൽ ഒരുക്കിയ ശില്പത്തിന് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചോക്ലേറ്റ് തിമിംഗലത്തിന്റെ നിർമ്മാണ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല, 40 കിലോ ചോക്ലേറ്റ് കൊണ്ട് ഈ ഭീമൻ തിമിംഗലം ഒരുക്കാൻ നാല് ദിവസമാണ് എടുത്തത്.
Read More: ദുൽഖർ സൽമാൻ ചിത്രം കുറുപ്പിലെ ആദ്യ ഗാനം എത്തി; ഗാനം പുറത്തിറങ്ങിയത് അഞ്ച് ഭാഷകളിൽ
വീഡിയോയിൽ, ആദ്യം, ഷെഫ് ധാരാളം ചോക്ലേറ്റ് ഉരുക്കിയെടുക്കുകയാണ്. അതിനു ശേഷം തിമിംഗലത്തിന്റെ ഘടന രൂപപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് തിമിംഗലത്തിന്റെ ചിറകുകൾ, കണ്ണുകൾ, വാൽ എന്നിവ രൂപകൽപ്പന ചെയ്ത് പാറ്റേണുകളാക്കി മാറ്റിവെച്ചു. അവസാനം, തൊലി യഥാർത്ഥ രൂപത്തിനോട് സാമ്യം പുലർത്തുന്നതിനായി പാലും ചാരനിറത്തിലും നീല നിറത്തിലുമുള്ള സിറപ്പും ഉപയോഗിക്കുന്നു. വെൽഡിംഗ് മെഷീൻ, പേപ്പർ, ചോക്ലേറ്റ് ഷീറ്റുകൾ, ചോക്കലേറ്റ് ക്ലേ തുടങ്ങിയ നിരവധി ഉപകരണങ്ങളും ഈ തിമിംഗലത്തെ സൃഷ്ടിക്കാൻ ഷെഫ് ഉപയോഗിച്ചു.
Story highlights- Chef Makes 40 Kg Chocolate Whale