ഒരിക്കൽ ദത്തെടുത്തു, പറന്ന് പോകാൻ വിട്ടിട്ടും പോകാതെ കുരുവിക്കുഞ്ഞ്, അപൂർവം ഈ സൗഹൃദകഥ

November 11, 2021

പക്ഷികളും മൃഗങ്ങളുമൊക്കെ പ്രിയസുഹൃത്തുക്കളായ നിരവധി മനുഷ്യരെ നാം കാണാറുണ്ട്. അത്തരത്തിൽ ഒരു പക്ഷിക്കുഞ്ഞും ദമ്പതികളും തമ്മിലുള്ള അപൂർവ സ്നേഹത്തിന്റെ കഥയാണ് ഇത്…സ്ലോവേനിയയിൽ നിന്നുള്ള ദമ്പതികളും അവരുടെ കുരുവിയും തമ്മിൽ വലിയൊരു ആത്മബന്ധമുണ്ട്. പത്ത് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ കുരുവിയെ എലിഷിനും ജാൻജയ്ക്കും ലഭിക്കുന്നത്.

ഒരിക്കൽ അവരുടെ സുഹൃത്ത് വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരു ചത്ത കുരുവിയുടെ അടുത്തിരുന്ന് കരയുന്ന, ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ ഒരു കുരുവി കുഞ്ഞിനെ കണ്ടു. അതിനെ അവിടെ ഉപേക്ഷിക്കാൻ തോന്നാതിരുന്ന അവർ കുരുവിക്കുഞ്ഞിനെ കൈയിലെടുത്തു, എന്നാൽ ഇതിനെ എന്ത് ചെയ്യണം എന്ന് അറിയാതിരുന്നപ്പോഴാണ് കുരുവിക്കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ എലിഷും ജാൻജയും മുന്നോട്ടേക്ക് എത്തിയത്.

Read also: പരമ്പരാഗത വസ്ത്രം ധരിച്ച് പത്മശ്രീ സ്വീകരിക്കാനെത്തിയ 73- കാരി; അറിയാം തുളസി ഗൗഡയെ

പത്ത് ദിവസങ്ങൾ മാത്രം പ്രായമായ കുരുവി കുഞ്ഞിന് ചിബി എന്ന് ഇരുവരും ചേർന്ന് പേരും നൽകി. ആദ്യമൊക്കെ ശാരീരികമായി ഏറെ തളർന്ന നിലയിലായിരുന്നു ചിബി എങ്കിലും പിന്നീട് കൃത്യമായ പരിചരണം നൽകിയതോടെ ചിബി ആരോഗ്യവതിയായി. ചിബി പൂർണ ആരോഗ്യവതിയായതോടെ അവളെ പറന്ന് പോകാനായി ഇവർ അനുവദിച്ചു. ഇതിനായി ചിബിയെ തുറസായ സ്ഥലത്ത് ഉപേക്ഷിച്ച് ഇവർ തിരികെ പോന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ചിബി തിരികെ ഇവരുടെ അരികിലെത്തി. പിന്നീടും പലതവണ ഈ കുരുവിയെ പറന്ന് പോകാൻ അവർ അനുവദിച്ചെങ്കിലും എല്ലായ്പ്പോഴും ചിബി തിരികെ ഇവരുടെ അരികിലേക്കെത്തും.

Read also: വൈദ്യുതിയോ റോഡോ ശുദ്ധജലമോ ഇല്ലാതെ 40 വർഷമായി ഏകാന്ത വാസം നയിക്കുന്ന 74- കാരൻ

സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ടും ഉള്ള ചിബയ്ക്ക് ഇപ്പോൾ ആരാധകരും ഏറെയാണ്.

Story highlights: Couple rescues wild sparrow, Now she refuses to leave.