ഇരുവർക്കുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു; അഞ്ജനയേയും അൻസിയെയും അനുസ്മരിച്ച് ചലച്ചിത്രതാരം ദുൽഖർ സൽമാൻ

November 1, 2021

ഞെട്ടലോടെയാണ് മുൻ മിസ് കേരള അൻസി കബീറിന്റെയും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്റെയും മരണവാർത്ത കേരളക്കര കേട്ടത്. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ചലച്ചിത്രതാരം ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ ഇരുവരുടെയും മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു.

ഇരുവർക്കുമൊപ്പം ഒന്നിച്ചഭിനയിച്ചതാണ് ദുൽഖർ സൽമാൻ. ദുൽഖർ നായകനായ സല്യൂട്ട് എന്ന ചിത്രത്തിൽ അഞ്ജന ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഒരു ടെലിവിഷൻ പരസ്യത്തിൽ അൻസിക്കൊപ്പം ദുൽഖർ പ്രവർത്തിച്ചിരുന്നു.

‘ചെറുപ്പക്കാരും ഉർജ്ജസ്വലരുമായിരുന്ന ഈ പെൺകുട്ടികൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. സല്യൂട്ട് എന്ന ചിത്രത്തിൽ അഞ്ജന ഒരു വേഷം ചെയ്‌തിരുന്നു. അൻസി തനിക്കൊപ്പം ഒരു ടെലിവിഷൻ പരസ്യം ചെയ്തിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങൾക്ക് വേണ്ടി ഈ അവസരത്തിൽ പ്രാർത്ഥിക്കുന്നു’- എന്നുമാണ് ദുൽഖർ കുറിച്ചത്.

Story highlights:Dulquer salmaan shares about ansi and anjana