ആവേശം പകർന്ന് ‘എല്ലാം ശെരിയാകും’- ശ്രദ്ധനേടി ഇലക്ഷൻ ഗാനം

November 25, 2021

ജിബു ജേക്കബ് സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് എല്ലാം ശെരിയാകും. ആസിഫ് അലിയും സിദ്ധിക്കും രജീഷ് വിജയനും പ്രധന വേഷത്തിൽ എത്തുന്ന ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പരസ്പരം പോരാടുന്ന രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കുടുങ്ങിയ ദമ്പതികളുടെ കഥ പറയുന്ന ചിത്രം രാഷ്ട്രീയ പ്രണയ പശ്ചാത്തലത്തിലാണ് ഒരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ, ചിത്രത്തിലെ ഇലക്ഷൻ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വിനീത് എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്. രജിഷ ആൻസി എന്ന കഥാപാത്രമായി എത്തുന്നു. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഷാരിസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More: കീർത്തിയെ ചേർത്തുപിടിച്ച് രജനികാന്ത്- ‘അണ്ണാത്തെ’യിലെ നൊമ്പരം പകർന്ന ഗാനം

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘എല്ലാം ശരിയാകും’ എന്ന സിനിമയ്ക്ക്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Story highlights- ellam sheriyakum election song

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!