മകൾക്ക് രാജ്യാന്തര പുരസ്കാരം- സന്തോഷം പങ്കുവെച്ച് എ ആർ റഹ്മാൻ

November 11, 2021

പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ അന്താരാഷ്ട്ര പുരസ്‌കാര നിറവിലാണ്. ഇന്റർനാഷണൽ സൗണ്ട് ഫ്യൂച്ചർ അവാർഡുകളിൽ മികച്ച ആനിമേഷൻ മ്യൂസിക് വിഡിയോയ്ക്കുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് ഖദീജ റഹ്മാൻ സംവിധാനം ചെയ്ത ഫരിസ്തോ എന്ന ആൽബം.

സംഗീതസംവിധായകനും വിഡിയോയുടെ നിർമ്മാതാവും എ ആർ റഹ്‌മാനാണ്‌. അതുകൊണ്ടുതന്നെ സാങ്കേതികമായി അവാർഡ് എആർ റഹ്മാനാണെങ്കിലും , തന്റെ മകൾ ഖദീജയുടെ സൃഷ്ടിയായാതുകൊണ്ട് മകളുടെ നേട്ടമായാണ് എ ആർ റഹ്‌മാൻ ഈ പുരസ്കാരം കണക്കാക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ എ ആർ റഹ്മാൻ തന്നെയാണ് വാർത്ത പങ്കുവെച്ചത്.

Read More: പുരസ്‌കാര വേദിയിൽ അപൂർവ്വ നിമിഷം സമ്മാനിച്ച് 102–ാം വയസിൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച നന്ദ പൃഷ്ഠി- വിഡിയോ

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ഷോർട്ട് ഫിലിം മത്സരമായ ഗ്ലോബൽ ഷോർട്ട്‌സ്.നെറ്റിൽ മികച്ച സംഗീത വിഡിയോയ്ക്ക് മെറിറ്റ് അവാർഡ് ലഭിച്ചിരുന്നു. ലോസ് ഏഞ്ചൽസ് ഫിലിം അവാർഡിൽ വിഡിയോയ്ക്ക് പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. ഖദീജ റഹ്മാന്റെ സംഗീത യാത്രയുടെ തുടക്കമാണ് ഇത്.

Story highlights- ‘Farishton’ has won the award for the Best Animation Music Video at the International Sound Future Awards