പ്രായം മുതൽ മരുന്നുകൾ വരെ കാരണമാകുന്നു; എല്ലുകളുടെ ബലക്ഷയത്തിന് പിന്നിൽ…
30- 35 വയസ്സുമുതൽ പൊതുവെ ശരീരത്തിലെ എല്ലുകളുടെ ബലം ക്ഷയിച്ചുതുടങ്ങും. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറവാണെങ്കിൽ ഈ പ്രായത്തിൽ എല്ലുകളെ അത് സാരമായി തന്നെ ബാധിക്കും. പ്രായം വർധിക്കുമ്പോൾ എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകുന്നതിന് പുറമെ ഹോർമോണിലെ വ്യതിയാനം, കാൽസ്യം- വൈറ്റമിൻ ഡി എന്നിവയുടെ കുറവ്, പുകവലി- മദ്യപാനം പോലുള്ള ശീലങ്ങൾ തുടങ്ങി അമിതമായി മരുന്നുകൾ കഴിക്കുന്നത് വരെ എല്ലുകളുടെ ബലക്ഷയത്തിന് കാരണമാകുന്നുണ്ട്.
അതേസമയം ചെറുപ്പം മുതല്‍ ഭക്ഷണകാര്യത്തില്‍ ഒരല്പം ശ്രദ്ധിച്ചാല്‍ എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തെ ഒരുപരിധിവരെ മറികടക്കാം. പാല്, മുട്ട, സെയാബീന്‍, മുളപ്പിച്ച ചെറുപയര്‍ തുടങ്ങിയവ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്. ഇതിനുപുറമെ കോളീഫ്ളവര്‍, ബീന്‍സ് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും എല്ലുകളും സന്ധികളും ബലമുള്ളതാക്കാന്‍ സഹായിക്കും.
വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ദിവസേന ശീലമാക്കുന്നത് അസ്ഥിവേദനയെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കുന്നു. നെല്ലിക്കയും ഇലക്കറികളുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ഗുണകരമാണ്. ഓമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും എല്ലുകളുടെ ബലത്തിന് അത്യാവശ്യമാണ്. മത്തി, ചെറുമത്സ്യങ്ങള്‍ എന്നിവയില്‍ ഓമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
Read also: വെള്ളച്ചാട്ടത്തിന് നടുവിലായി കത്തിനിൽക്കുന്ന തീനാളം; നിഗൂഢമായ വിശ്വാസങ്ങളുമായി ഒരിടം
എല്ലുകളുടെ തേയ്മാനവും ബലക്ഷയവും ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പൊതുവെ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരാറുള്ളത്. എന്നാല്‍ ഇന്ന് കുട്ടികളിലും എല്ലുകളിലെ ബലക്ഷയം കണ്ടുവരാറുണ്ട്. അതിനാൽ ഭക്ഷണകാര്യത്തിൽ കൃത്യമായി ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നത്തെ തടയാനാകും.
Story highlights: Keep bones Healthy and strong