താരനകറ്റാനും ചർമകാന്തി വർധിപ്പിക്കാനും ബീറ്റ്‌റൂട്ട്
മിക്ക അടുക്കളകളിലും ഇടംപിടിച്ചൊരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. തോരനായും അച്ചാറായും പച്ചടിയായുമൊക്കെ പലരും ബീറ്റ്‌റൂട്ട് ഭക്ഷണത്തിന്റെ ഭാഗമാക്കാറുമുണ്ട്. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ബീറ്റ്‌റൂട്ടില്‍ സൗന്ദര്യ ഗുണങ്ങളും ഏറെയാണ്. പ്രത്യേകിച്ച് ചര്‍മ സംരക്ഷണത്തിന് ഗുണകരമാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടിലെ ചില സൗന്ദര്യ ഗുണങ്ങളെ പരിചയപ്പെടാം
മുടികൊഴിച്ചിൽ തടയാനും താരനകറ്റാനും വരെ ബെസ്റ്റാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസിനൊപ്പം അല്പം വിനാഗിരിയോ ചെറുചൂടുവെള്ളമോ ചേർത്ത് മുടിയിൽ പുരട്ടുക. അൽപം കഴിഞ്ഞ് മുടിയിഴകൾ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് താരനകറ്റാൻ സഹായിക്കും.
ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് ബീറ്റ്‌റൂട്ടില്‍. അതുപോലെതന്നെ വിറ്റാമിന്‍ സിയും. ഇവ ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിലുണ്ടാകുന്ന കരിവാളിപ്പ് മാറാനും സ്വാഭാവിക നിറം മെച്ചപ്പെടുത്താനുമെല്ലാം ബീറ്റ്‌റൂട്ട് ഉപയോഗിക്കാവുന്നതാണ്.
കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും മികച്ചൊരു പരിഹാരമാര്‍ഗമാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ അല്‍പം തേനും പാലും മിക്‌സ് ചെയ്ത ശേഷം ഒരു കോട്ടണ്‍ തുണിയില്‍ മുക്കി കണ്‍തടങ്ങളില്‍ പുരട്ടാം. ഇങ്ങനെ പതിവായി ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കുന്നു.
അതുപോലെതന്നെ അരച്ചെടുത്ത ബീറ്റ്‌റൂട്ടില്‍ തൈരും അല്‍പം ബദാം ഓയിലും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നതും ചര്‍മകാന്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല മുഖത്തെ ചുളിവുകള്‍ മാറാനും തിളക്കം നല്‍കാനും ഈ ഫേസ്പാക്ക് സഹായിക്കും.Story highlights; healthy skin and hair