രാജ്യത്ത് 24 മണിക്കൂറിനിടെ 10,929 കൊവിഡ് കേസുകൾ, മരണം 392
രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 10,929 കൊവിഡ് കേസുകൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 392 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 12,509 പേർ 24 മണിക്കൂറിനിടെ കൊവിഡിൽ നിന്നും രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.23 ശതമാനമാണ്.
അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. 6580 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,485 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കേരളത്തിൽ 46 മരണങ്ങളാണ് ഇന്നലെ മാത്രം കൊറോണ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7085 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത ഇതുവരെ 48,94,435 പേര്‍ കൊവിഡിൽ നിന്നും രോഗമുക്തി നേടി.
Story highlights ; India covid-19 updates