ലിജോമോളുടെ അഭിനയ മികവിൽ ഹൃദയംതൊട്ട് ‘ജയ് ഭീം’-ലെ ഗാനം
ജയ് ഭീം എന്ന ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുകയാണ്. സൂര്യയുടെയും ലിജോ മോളുടെയും അഭിനയമാണ് നിരൂപക പ്രശംസ ഏറ്റുവാങ്ങുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ ഗാനം ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ലിജോ മോളുടെ അഭിനയമുഹൂര്തങ്ങൾക്കാണ് ഗാനം പ്രാധാന്യം നൽകിയിരിക്കുന്നത്. ദീപാവലി റിലീസായി നവംബർ രണ്ട് മുതലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രത്തിൽ ചന്ദ്രു എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. അക്കാലഘട്ടത്തിൽ നടന്ന ഒരു നിയമപോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.അഭിഭാഷകനായ ചന്ദ്രു ഇരുളർ ഗോത്ര വർഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് നീതി ലഭ്യമാക്കുന്നതിനായി നയിച്ച നിയമപോരാട്ടമാണ് ചിത്രം പറയുന്നത്.
Read More: ലക്കി സിങ് ആയി മോഹൻലാൽ; പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇരുളർ ഗോത്രത്തിൽ പെട്ട രാജകണ്ണിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയപ്പോൾ ഭാര്യയായ സെൻഗിണിയും അഭിഭാഷകൻ ചന്ദ്രുവും നയിച്ച ഒരു സുപ്രധാന നിയമ പോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം പങ്കുവെച്ചത്. സെൻഗിണി എന്ന കഥാപാത്രം പാർവതി അമ്മയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ്. ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത രാജകണ്ണിന്റെ ഭാര്യ പാർവതി അമ്മയുടെ വേഷത്തിലാണ് ലിജോ മോൾ എത്തിയത്.
Story highlights- jai bheem song