‘സന്തോഷം പങ്കുവെച്ച് ഒരു കളർഫുൾ ആഘോഷം’- പരമ്പരാഗത നൃത്തത്തിന് ചുവടുവെച്ച് ഒരു ഗ്രാമം, ഹൃദയംതൊട്ട് കുരുന്നിന്റെ ചിരിയും, ശ്രദ്ധനേടി മുഖ്യമന്ത്രി പങ്കുവെച്ച വിഡിയോ
മനോഹരങ്ങളായ നിരവധി സംസ്കാരങ്ങളും ആചാരങ്ങളും നിറഞ്ഞതാണ് നമ്മുടെ രാജ്യം. ഒരു നാട് മുഴുവൻ എല്ലാം മറന്ന് നൃത്തംചെയ്യുന്ന ഒരു വിഡിയോയാണ് സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവരുന്നത്. ‘സന്തോഷം നിറച്ച ഒരു കളർഫുൾ ആഘോഷം’- എന്ന് വേണമെങ്കിൽ ഈ ആഘോഷത്തെ ചുരുക്കി വിളിക്കാം. അത്രമേൽ മനോഹരമാണ് അരുണാചൽപ്രദേശ് മുഖ്യമന്ത്രി പ്രേമ ഖണ്ടു അടക്കമുള്ളവർ പങ്കുവെച്ചിരിക്കുന്ന ഈ വിഡിയോ.
പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ അരുണാചൽപ്രദേശിലെ ഒരു ഉൾഗ്രാമത്തിലെ ആളുകളാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ആഘോഷത്തിനിടെ നാട് പാട്ടിന് ചുവടുവയ്ക്കുന്ന ഒരു കുഞ്ഞുബാലനെയും അവൻ ചുറ്റും കൂടിനിന്ന് അവന്റെ നൃത്തത്തിന് താളംപിടിക്കുന്ന ആളുകളെയുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ബാലനൊപ്പം നൃത്തം ചെയ്യാൻ ഒരു പെൺകുട്ടി എത്തുന്നതും, നൃത്തത്തിന് ശേഷമുള്ള അവളുടെ മനോഹരമായ പുഞ്ചിരിയും കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം കവരുന്നുണ്ട്.
ഇതിനോടകം ആയിരക്കണക്കിന് ആളുകൾ കണ്ട വിഡിയോയിൽ പ്രദേശവാസികൾക്കൊപ്പം നൃത്തം ചെയ്യുന്ന മുഖ്യമന്ത്രിയേയും കാണാം. മനോഹരമായ അടിക്കുറുപ്പിലൂടെ ഏറെ സന്തോഷവും അത്യധികം ആഹ്ലാദകരമായതും വർണാഭവുമായ അരുണാചലിനെക്കുറിച്ച് പറയുകയാണ് മുഖ്യമന്ത്രി.
Read also; ‘ഞാൻ ഇല്ലാതായാൽ നീ സൈന്യത്തിൽ ചേരണം’: ഭർത്താവിന്റെ അവസാന വാക്കുകൾ നിറവേറ്റി ജ്യോതി, സല്യൂട്ട്
അരുണാചൽപ്രദേശിലെ കാമെങ് ജില്ലയിലെ ഖസാലങ് എന്ന ഗ്രാമമാണ് ഇത്. ഇവരുടെ പ്രാദേശിക ആഘോഷത്തിന്റെ വിഡിയോയാണ് സോഷ്യൽ ഇടങ്ങളുടെ മനം നിറയ്കുന്നത്. ഇവിടുത്തെ ജനതയുടെ സംസ്കാരവും പാരമ്പര്യവും വ്യക്തമാക്കുന്ന വിഡിയോയാണിത്.
This is our Arunachal…
— Pema Khandu པདྨ་མཁའ་འགྲོ་། (@PemaKhanduBJP) November 17, 2021
Colourful, happy, cheerful with full of life and energy.
A traditional merrymaking dance by sweet and charming #Sajolang children of Khazalang village in West Kameng district. @incredibleindia @MDoNER_India @MinOfCultureGoI @tourismgoi @ArunachalTsm pic.twitter.com/d6elJz4Z0O
story highlights: Kids perform traditional merrymaking dance in viral video posted by AP CM