ഈ ഗ്രാമത്തിലുള്ള ഓരോരുത്തരുടെയും പേര് ഓരോ ഈണങ്ങളാണ്! പരസ്പരം പാട്ടിലൂടെ അഭിസംബോധന ചെയ്യുന്ന ഗ്രാമം

November 30, 2021

പരസ്പരം അഭിസംബോധന ചെയ്യാൻ എല്ലാവർക്കും സ്വന്തമായി പേരുകളുണ്ട്. അല്ലെങ്കിൽ ഹായ് എന്നോ ഹലോ എന്നോ പറഞ്ഞും സംഭാഷണം ആരംഭിക്കാറുണ്ട്. എന്തിനേറെ പറയുന്നു, വളർത്തുമൃഗങ്ങൾക്ക് പോലും പേരുകൾ നൽകി വിളിച്ചാൽ തിരിച്ചറിയാനായി പരിശീലിപ്പിക്കാറുമുണ്ട് നമ്മൾ. എന്നാൽ, പരസ്പരം അഭിസംബോധന ചെയ്യുന്നതിനായി പാട്ട് പാടുന്ന ഒരു ജനവിഭാഗം ഇന്ത്യയിലുണ്ട്. മേഘാലയയിലെ കിഴക്കൻ-ഖാസി മലനിരകളിലെ ഒരു ചെറിയ ഗ്രാമമാണ് കോങ്‌തോംഗ്. അവിടെ ഗ്രാമവാസികൾ വളരെ സവിശേഷമായ രീതിയിലാണ് പരസ്പരം അഭിസംബോധന ചെയ്യുന്നത്.

ഖാസി ഗോത്രക്കാർ അധിവസിക്കുന്ന ഇടമാണ് ഈ ഗ്രാമം. വിസിലുകൾ പോലെയുള്ള സംഗീതത്തിലൂടെയാണ് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഇവർ പരസ്പരം വിളിക്കുന്നത്. അതായത്, മറ്റ് ഗ്രാമവാസികന്നു. അതുകൊണ്ട് ഈ ഗ്രാമത്തിലുള്ള ഓരോരുത്തരുടെയും പേര് ഓരോ മെലഡിയാണ്.

വനത്തിനുള്ളിൽ പോകുമ്പോൾ പരസ്പരം വിളിക്കാൻ ഗ്രാമവാസികൾ 30 സെക്കൻഡിലധികമുള്ള ഒരു ഈണം ആലപിക്കുന്നു. താമസക്കാർക്ക് പരമ്പരാഗത പേരുകളുണ്ടെങ്കിലും, ആശയവിനിമയം നടത്താൻ അവർ വളരെ അപൂർവമായി മാത്രമേ പേരുകൾ ഉപയോഗിക്കുന്നുള്ളൂ.

Read More: ഗെയിമിനിടയിൽ റിനിയ്ക്ക് അപ്രതീക്ഷിതമായൊരു പിറന്നാൾ സർപ്രൈസ്- വിഡിയോ

സംഗീതത്തിലൂടെ പരസ്പരം വിളിക്കുന്നതിന്റെ ഉത്ഭവം അവർക്ക് പോലും അജ്ഞാതമായി തുടരുകയാണ്. എന്നാൽ ഇത് അഞ്ച് നൂറ്റാണ്ടിലേറെയായി നിലവിലുണ്ടെന്ന് ഗ്രാമീണർ വിശ്വസിക്കുന്നു. മേഘാലയയുടെ പ്രധാന ഭാഗത്ത് നിന്നും വേറിട്ട് നിൽക്കുന്ന ഇടമാണ് ഇത്. 2000-ൽ മാത്രമാണ് ഈ പട്ടണത്തിൽ വൈദ്യുതി എത്തിയത്. പ്രദേശവാസികളുടെ പ്രധാന വരുമാനം ഷില്ലോങ് നഗരത്തിൽ വിൽക്കുന്ന പുൽച്ചൂലാണ്.

Story highlights- kongthong the ‘whistling village’