ഇന്റർനെറ്റിൽ തരംഗമായ ശ്രീലങ്കൻ ഗാനവുമായി ഒരു കുട്ടിപ്പാട്ടുകാരി

November 4, 2021

ചില പാട്ടുകൾ അങ്ങനെയാണ് ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ഹൃദയത്തിൽ കയറിപ്പറ്റും.. അത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ ഇടങ്ങളിൽ അടക്കം ശ്രദ്ധനേടിയതാണ് ഒരു ശ്രീലങ്കൻ ഗാനം. ‘മനിക്കെ മാഗേ ഹീതേ’ എന്ന ഗാനത്തിന് ഇതിനോടകം ഇന്ത്യയിലും ആരാധകർ നിരവധിയാണ്. ശ്രീലങ്കൻ ഗായികയായ യോഹാനി ഡിലൊക്കെ ഡി സിൽവയാണ് ഈ ഗാനത്തിന് പിന്നിൽ. സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ചലനം സൃഷ്ടിച്ച ഈ ഗാനം നിരവധിപ്പേരാണ് വ്യത്യസ്ത രീതിയിൽ ആലപിക്കുകയും അവതരിപ്പിക്കുകയും ചെയ്തത്.

ഇന്റർനെറ്റിൽ വലിയ രീതിയിൽ പ്രചാരം നേടിയ ഈ ഗാനവുമായി എത്തുകയാണ് ഒരു കൊച്ചുമിടുക്കി. പലാക്ഷി ദീക്ഷിത് എന്ന ഒമ്പതുവയസുകാരിയുടെ ഈ ഗാനം ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പലാക്ഷി തന്നെയാണ് ഈ ഗാനം പങ്കുവെച്ചിരിക്കുന്നത്. കൈയിൽ മൈക്കും പാവയും പിടിച്ച് വളരെ അനായാസമാണ് ഈ കുഞ്ഞുമിടുക്കിയുടെ ആലാപനം.

Read also: കത്തികൊണ്ട് ചെത്തിമിനുക്കിയപോലെ പരന്ന പർവ്വതം, ചുറ്റും വെള്ളച്ചാട്ടങ്ങൾ; ചരിത്രത്തിലും കൗതുകമായ റോറൈമ- വിഡിയോ

അതിമനോഹരമായി ഈ ഗാനം ആലപിക്കുന്ന കുഞ്ഞുമിടുക്കിയ്ക്ക് വ്യത്യസ്ത ഇടങ്ങളിൽ നിന്നുമായി നിരവധിപ്പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. അത്ഭുതഗായിക എന്നാണ് മിക്കവരും ഈ കുഞ്ഞുമിടുക്കിയുടെ പാട്ടിന് കമന്റ് നൽകുന്നത്.

Story highlights: little girl song goes viral