എന്റെയൊന്നും കാലത്ത് 20 മാസത്തെ അവധി കിട്ടിയില്ലല്ലോ എന്നോർത്ത് കരയുന്ന ‘ലെ’ ഞാൻ- രസികൻ ആശംസയുമായി മനോജ് കെ ജയൻ

November 1, 2021

നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് വിദ്യാർത്ഥികൾ. 20 മാസത്തോളമായി കുട്ടികൾ സ്‌കൂളും സഹപാഠികളെയുമെല്ലാം കണ്ടിട്ട്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലായിരുന്നു സംസ്ഥാനതല പ്രവേശനോത്സവം നടന്നത്. തിരികെ സ്‌കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ആശംസ അറിയിക്കുകയാണ് നടൻ മനോജ് കെ ജയൻ.

‘അങ്ങിനെ 20 മാസത്തെ ‘ഇമ്മിണി ബല്യ അവധിക്കു’ ശേഷം ഇന്ന് കേരളത്തിലെ സ്കൂളുകൾ തുറക്കുന്നു
(എന്റെയൊന്നും കാലത്ത് …20 മാസത്തെ അവധി കിട്ടിയില്ലല്ലോ എന്നോർത്ത് കരയുന്ന ‘ലെ ഞാൻ )
എന്റെ കൊച്ചു കൂട്ടുകാർക്ക്…വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ,ഹൃദയം നിറഞ്ഞ ആശംസകൾ. കൂടെ അധ്യാപകർക്കും…രക്ഷിതാക്കൾക്കും ..’- സീനിയേഴ്സ് എന്ന സിനിമയിലെ പോസ്റ്ററിനൊപ്പമാണ് മനോജ് കെ ജയൻ ആശംസ അറിയിച്ചിരിക്കുന്നത്.

read More: അനുരാധക്ക് കേക്കിൽ ഒരു രസികൻ പണി ഒളിപ്പിച്ച് പാട്ടുവേദി- ചിരി വിഡിയോ

ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും.സ്കൂളുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കുട്ടികൾക്കിടയിൽ സാമൂഹിക അകലം പരമാവധി പാലിക്കപ്പെടുന്നതിനും ക്ലാസ് റൂമുകളിലേയും പരിസരങ്ങളിലേയും ശുചിത്വം ഉറപ്പു വരുത്തുന്നതിനും അവശ്യമായ നിർദ്ദേശങ്ങൾ വിദ്യാലയങ്ങൾ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുന്നത്.

Story highlights- manoj k jayan about school reopening