മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ശക്തമായ സംഗീതം- ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തീം മ്യൂസിക് പുറത്തുവിട്ടു

November 16, 2021

ഭാഷയുടെ അതിരുകളില്ലാതെ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മനോഹരമായ വിഎഫ്എക്‌സ് മികവും അഭിനയപ്രതിഭകളുടെ അസാമാന്യ പ്രകടനവും കാലാനുസൃതമായ വസ്ത്രാലങ്കാരവുംകൊണ്ട് ദേശീയ പുരസ്‌കാര വേദിയിൽ പോലും തിളങ്ങിയ മരക്കാർ അതിനാൽ തന്നെ എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ്. രണ്ടുവര്ഷത്തിലധികമായി നീളുന്ന കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുകയാണ്. ഡിസംബർ രണ്ടിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

ഇപ്പോഴിതാ, റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രാഹുൽ രാജ് ആണ് തീം മ്യൂസിക് ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ആണ് ഫേസ്ബുക്ക് പേജിലൂടെ തീം മ്യൂസിക് പുറത്തുവിട്ടത്. മോഹൻലാലിന് പുറമെ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം.

മോഹൻലാൽ മരക്കാറായി വൻ താരനിരയുമായി എത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണ് ഇത്. മാത്രമല്ല, മികച്ച ചിത്രമുൾപ്പടെ മൂന്നു ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം.

തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഐ വി ശശിയുടെ മകൻ അനിയും പ്രിയദർശനും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കിയത്.

Read More:വീണ്ടും കഥകളി അരങ്ങിൽ അമ്മ- സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ

മരക്കാറെ കേന്ദ്ര കഥാപത്രമാക്കി മുൻപും സിനിമകൾ വന്നിട്ടുണ്ട്. അതേസമയം ചരിത്രവും ഫിക്ഷനും ചേർത്ത് തയാറാക്കുന്ന  ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ കുഞ്ഞാലി നാലാമന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കുഞ്ഞാലി നാലാമനായാണ് മോഹൻലാൽ എത്തുന്നത്.

Story highlights- marakkar, arabikkadalinte simham theme music