ദീപക് ദേവിന്റെ കൈകളിലിരുന്ന് മേഘ്നക്കുട്ടി പാടി; അതിമനോഹരം ഈ കാഴ്ച

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച മ്യൂസിക് ഉത്സവിലും ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്. കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ മിടുക്കിയാണ് മേഘ്ന സുമേഷ്.
പാട്ടിനൊപ്പം കുസൃതി നിറഞ്ഞ സംസാരമാണ് മേഘ്നയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്.ഇപ്പോഴിതാ, ദീപക് ദേവിന്റെ കൈകളിലിരുന്ന് മനോഹരമായി പാടുന്ന മേഘ്നയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. ഒരു ഭഗവതിയുടെ വേഷത്തിലെത്തി ‘തിരുവേഗപ്പുറയുള്ള ഭഗവാൻ..’ എന്ന ഗാനം ആലപിക്കുകയാണ് മേഘ്നക്കുട്ടി. പാട്ടിനൊടുവിൽ വിധികർത്താക്കളെല്ലാം വേദിയിൽക്ക് എത്തി കുഞ്ഞു ഗായികക്ക് അഭിനന്ദനം അറിയിച്ചു.
Read More:കമ്മട്ടിപ്പാടത്തിന് ശേഷം തുറമുഖവുമായി രാജീവ് രവി; റിലീസ് പ്രഖ്യാപിച്ച് നിവിൻ പോളി ചിത്രം
മേഘ്നയെ കൈകളിൽ എടുത്ത് ആ ഗാനമൊന്ന് പാടാമോ എന്ന് ദീപക് ദേവ് ആവശ്യപ്പെടുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് വിഡിയോ ശ്രദ്ധനേടുന്നത്. പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്ന ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്.ഓരോ എപ്പിസോഡിലും മേഘ്നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ് മേഘ്ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.
Story highlights- Meghna Kutty sings while sitting in Deepak Dev’s arms