നീലത്താമരയിലെ കുട്ടിമാളുവായി മേഘ്‌നക്കുട്ടി, ഒപ്പം ശ്രീദേവും- പാടി അഭിനയിച്ച് കുഞ്ഞു ഗായകർ
‘അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..’- ഒരുസമയത്ത് ഈ പ്രണയഗാനം ചുണ്ടിൽ വിരിയാത്ത മലയാളികൾ ഉണ്ടാകില്ല. അത്രയ്ക്ക് പ്രിയപ്പെട്ട ഗാനവും രംഗങ്ങളുമായിരുന്നു നീലത്താമര എന്ന ചിത്രത്തിൽ ശ്രേയ ഘോഷാലും വി ശ്രീകുമാറും ചേർന്ന് ആലപിച്ചത്. അവതാരകയായി അരങ്ങേറ്റം കുറിച്ച അർച്ചന കവിയുടെ അഭിനയ നിമിഷങ്ങൾക്ക് തുടക്കമിട്ട ചിത്രത്തിൽ കൈലാഷ് ആയിരുന്നു നായകൻ. എഴുപതുകൾക്കും മുൻപുള്ള കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമീണ കഥപറഞ്ഞ ചിത്രമായിരുന്നു നീലത്താമര.
ഇപ്പോഴിതാ, നീലത്താമരയ്ക്ക് ഒരു മനോഹരമായ കാഴ്ച ഒരുക്കിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ശ്രീദേവും മേഘ്‌നക്കുട്ടിയും ചേർന്ന്. ഇരുവരും ചേർന്ന് ആലപിച്ച ഗാനത്തിന് രണ്ടാളും അഭിനയമുഹൂർത്തങ്ങളും സമ്മാനിക്കുന്നു. അർച്ചന കവിയുടെ വേഷവിധാനത്തോടെ മേഘ്‌നയും കൈലാഷിന്റെ രൂപഭാവങ്ങളോടെ ശ്രീദേവും എത്തുന്നു.
Read More: ബിസ്കറ്റ് കിങ് രാജൻ പിള്ളയാകാൻ പൃഥ്വിരാജ് സുകുമാരൻ; ബോളിവുഡിൽ ആദ്യ സംവിധാന സംരംഭവുമായി താരം
മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുകയാണ്. പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്‌ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്.ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ് മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.
Story highlights- mekhna sumesh and sreedev’s performance