മനസിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രണയവുമായി ‘ഉയിരേ..’- മിന്നൽ മുരളിയിലെ ഗാനം

November 24, 2021

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയായ മിന്നൽ മുരളി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. 

സിനിമയിലെ മനോഹരമായൊരു പ്രണയഗാനം എത്തി. ലിറിക്കൽ വിഡിയോയാണ് എത്തിയത്. ഉയിരേ എന്ന ഗാനം മനു മഞ്ജിത്തിന്റെ വരികളാണ്. ഷാൻ റഹ്മാനാണ് ഈണം പകർന്നിരിക്കുന്നത്. നാരായണി ഗോപൻ, മിഥുൻ ജയരാജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Read More: കടമറ്റത്ത് കത്തനാരാകാൻ ബാബു ആന്റണി- ത്രീഡി ചിത്രം ഒരുങ്ങുന്നു

വി എഫ് എക്‌സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് ഒരുക്കുന്നത്. മൂന്നുവർഷമായി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

Story highlights- minnal murali uyire song