‘ചിങ്കിരി മുത്തല്ലേ, എന്റെ ചിത്തിര കുഞ്ഞല്ലേ..’; ലൂക്കയ്ക്കായി മനോഹരമായി പാടി മിയ- വിഡിയോ

മലയാളികളുടെ പ്രിയ നായികയാണ് മിയ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മിയ വിവാഹ ശേഷവും സജീവമാണ്. മകൻ ലൂക്ക പിറന്നതോടെ ചെറിയ ഇടവേളയെടുത്ത മിയ ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് വേദിയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. വിവാഹശേഷം ഭർത്താവ് അശ്വിനുമൊപ്പം വിശേഷങ്ങൾ പങ്കുവയ്ക്കാൻ ചിരിവേദിയിൽ നടി എത്തിയിരുന്നു. ഒരു വർഷത്തിന് ശേഷം മകന്റെ വിശേഷങ്ങളാണ് മിയ പങ്കുവയ്ക്കുന്നത്.
അടുത്തിടെ ലൂക്കയ്ക്കായി മിയ പാടിയ ഒരു പാട്ട് വളരെയേറെ ശ്രദ്ധേയമായിരുന്നു. ‘വാതില്ക്കല് വെള്ളരിപ്രാവ്..’ എന്ന ഗാനമായിരുന്നു മിയ ആലപിച്ചത്. ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിൽ മകന് വേണ്ടി ഒരു താരാട്ടു പാട്ട് ആലപിക്കുകയാണ് മിയ. ‘കണ്ണാം തുമ്പി പോരാമോ..’ എന്ന ഗാനമാണ് നടി ആലപിക്കുന്നത്.
മകൻ ലൂക്കയുടെ വിശേഷങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്റെ ബാപ്റ്റിസം ചടങ്ങിന്റെ ചിത്രങ്ങളും അടുത്തിടെ മിയ പങ്കുവെച്ചിരുന്നു. ഒന്നാം വിവാഹ വാർഷികവും മകൻ ലൂക്കയ്ക്കൊപ്പമായിരുന്നു മിയയും അശ്വിനും ആഘോഷമാക്കിയത്. 2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന് ഫിലിപ്പ്.
Read More: കലാർപ്പണയിലെ വിദ്യാർത്ഥികൾക്കൊപ്പം നൃത്തവുമായി ശോഭന- വിഡിയോ
കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷത്തിലൂടെയാണ് മിയ ശ്രദ്ധേയയായത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. ഡ്രൈവിങ് ലൈസൻസാണ് മിയ അഭിനയിച്ച് തിയേറ്ററിലെത്തിയ അവസാന ചിത്രം.
Story highlights- miya george star magic special episode