വൈദ്യുതിയോ റോഡോ ശുദ്ധജലമോ ഇല്ലാതെ 40 വർഷമായി ഏകാന്ത വാസം നയിക്കുന്ന 74- കാരൻ
സാധാരണ ജീവിതശൈലി നയിക്കുന്നവരാണ് പൊതുവെ എല്ലാവരും. ഒരു പുതുമയും ഇല്ലാതെ എല്ലാവരുടെയും ജീവിതം ഒരുപോലെ ഒഴുകുന്നു. എന്നാൽ, കെൻ സ്മിത്ത് എന്ന എഴുപത്തിനാലുകാരൻ സാധാരണ ജീവിതത്തിൽ നിന്നും മാറിനടന്നയാളാണ്. കഴിഞ്ഞ നാല്പതുവർഷമായി അദ്ദേഹം ഏകാന്തവാസത്തിലാണ്. ജീവൻ നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾ മാത്രം ഉപയോഗിച്ചാണ് കെൻ സ്മിത്ത് മുന്നോട്ട് പോകുന്നത്. ഈ ലളിതമായ ജീവിതശൈലിയും ഒറ്റയ്ക്കുള്ള ജീവിതവുമാണ് കെൻ സ്മിത്തിനെ ഇപ്പോൾ ലോക പ്രസിദ്ധനാക്കിയിരിക്കുന്നത്.
26-ാം വയസ്സിൽ സമൂഹത്തിൽ നിന്നും അകന്നു കഴിയാൻ തീരുമാനിക്കുകയായിരുന്നു കെൻ സ്മിത്ത്. ഒരു രാത്രി യാത്രയ്ക്കിടെ ഉണ്ടായ നിർഭാഗ്യകരമായ സംഭവത്തിന് ശേഷമാണ് കെൻ സ്മിത്ത് ഇങ്ങനെയൊരു തീരുമാനം എടുത്തത്. നഗരത്തിലെ ഒരുകൂട്ടം അക്രമികളുടെ ആക്രമണത്തിൽ മസ്തിഷ്കാഘാതം ഏൽക്കുകയും മൂന്നാഴ്ചയോളം കോമയിലാകുകയും ചെയ്തു കെൻ സ്മിത്ത്. അതോടെ നഗര ജീവിതത്തോട് മടുപ്പ് തോന്നിയ കെൻ, വിദൂര പ്രദേശമായ യുകോണിലേക്ക് പോയി അവിടെ മരുഭൂമിയിൽ മാസങ്ങളോളം ജീവിച്ചു.
എന്നാൽ നാളുകൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ മാതാപിതാക്കൾ മരിച്ചതായി കെൻ അറിഞ്ഞു. ദുഃഖം സഹിക്കാനാകാതെ കെൻ വീണ്ടും പാലായനം ചെയ്തത് ബ്രിട്ടനിലേക്കാണ്. കഴിഞ്ഞ നാല്പതുവർഷമായി സ്കോട്ടിഷ് ഹൈലാൻഡിൽ ഒറ്റക്ക് നിർമിച്ച തടികൊണ്ടുള്ള ക്യാബിനിലാണ് കെൻ സ്മിത്ത് ജീവിക്കുന്നത്. സമീപപ്രദേശങ്ങളിൽ വെള്ളം കിട്ടുന്ന ഒരു ഉറവകളും ഇല്ലെങ്കിലും അതിജീവിക്കുകയാണ് അദ്ദേഹം. മാത്രമല്ല, വൈദ്യുതിയും ഇല്ല ഈ തടി വീട്ടിൽ. മാത്രമല്ല, അദ്ദേഹത്തിന്റെ വാസസ്ഥലത്ത് നിന്ന് ഏറ്റവും അടുത്തുള്ള റോഡിലേക്ക് രണ്ട് മണിക്കൂർ നടക്കണം.
Read More: പതിനഞ്ചാം വയസിൽ മാതാവിന്റെ വേഷത്തിൽ ക്യാമറയ്ക്ക് മുന്നിൽ- ജീവിതയാത്ര പങ്കുവെച്ച് മിയ
ഇവിടെ സ്വയം പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട് കെൻ സ്മിത്ത്. ഒരിക്കലും കോമയ്ക്ക് വേഷം കെൻ സ്മിത്ത് സംസാരിക്കില്ലെന്നും പഴയ ജീവിതത്തിലേക്ക് മടങ്ങില്ലെന്നും ആയിരുന്നു വിധിയെഴുതിയിരുന്നത്. എന്നാൽ ഇവയെല്ലാം മറികടന്ന് കെൻ ജീവിതം തിരികെ നേടി. അതോടെ ഇനിയുള്ള ജീവിതം എങ്ങനെ വേണം എന്ന് സ്വയം തീരുമാനിക്കുകയായിരുന്നു കെൻ സ്മിത്ത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഹൃദയാഘാതം സംഭവിക്കുകയും ഓർമ്മയും കാഴ്ചശക്തിയും ഭാഗികമായി നഷ്ടമാകുകയും ചെയ്തു. എങ്കിലും തന്റെ തടി വീട്ടിൽ നിന്നും മാറാൻ അദ്ദേഹം ഒരുക്കമല്ല.
Story highlights- old man has been spending his life in a wooden cabin