പക്ഷിക്കൂട്ടം ഇടിച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; ആത്മസംയമനംകൊണ്ട് സുരക്ഷിതമായി ലാൻഡ് ചെയ്ത് പൈലറ്റ്- അവിശ്വസനീയ കാഴ്ച
പലപ്പോഴും വിമാനങ്ങൾ അപകടത്തില്‍പെടുന്നതും തകരുന്നതുമെല്ലാം പക്ഷികൾ ഇടിക്കുന്നതിലൂടെയാണ്. അവ വിൻഡ്സ്ക്രീനിൽ തട്ടിയും എൻജിൻ പ്രവർത്തനത്തിന് പ്രശനം സൃഷ്ടിച്ചുമാണ് അപകടത്തിന് വഴിവെക്കുന്നത്. എന്നാൽ, പക്ഷികൾ ഇടിച്ച് വിൻഡ്സ്ക്രീനിലെ കാഴ്ച മങ്ങിയിട്ടും നിയന്ത്രണം വിടാതെ വിമാനം ലാൻഡ് ചെയ്ത് കയ്യടിനേടുകയാണ് രണ്ടു പൈലറ്റുമാർ.
മാൾട്ട എയർ ബോയിംഗ് 737-800 എന്ന വിമാനം നവംബർ 24 ന് ലണ്ടനും ബൊലോഗ്നയ്ക്കും ഇടയിൽ പറന്നുകൊണ്ടിരുന്നപ്പോൾ ലാൻഡിംഗിന് മുൻപായി ഒരു കൂട്ടം പക്ഷികൾ ഇടിക്കുകയായിരുന്നു.
അവ വിമാനത്തിന്റെ മുൻഭാഗത്ത് ഇടിക്കുകയും ലാൻഡിംഗ് പ്രക്രിയ ആരംഭിച്ചപ്പോൾ പക്ഷികളുടെ അവശിഷ്ടങ്ങൾ മുൻവശത്തെ വിൻഡ്സ്ക്രീനിലുടനീളം വ്യാപിക്കുകയും ചെയ്തു.
Bird strike severo en un vuelo de @Ryanair
— Vuelos y Viajes (@flyezequiel) November 27, 2021
Tremendo.
Salen fotos en hilo.
Con lo que se ve en la pick up, el kumpa argentino se pondría un puestito de parripollo pic.twitter.com/RsC8fGnPjs
Read More: കമൽ ഹാസന്റെ ശബ്ദത്തിന് ഇതിലും മികച്ചൊരു അനുകരണമില്ല- അനീഷ് രവിയ്ക്ക് കൈയടി
ഈ ലാൻഡിങ്ങിന്റെ വിഡിയോ ലോകശ്രദ്ധനേടുകയാണ്. ബൊലോഗ്ന എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യാൻ പോകുമ്പോൾ എഞ്ചിനിൽ നിന്ന് തീപ്പൊരികൾ പറക്കുന്നത് കാണാം. ഭാഗ്യവശാൽ, വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഇറക്കാൻ മതിയായ വൈദഗ്ധ്യം നേടിയിരുന്ന പൈലറ്റുമാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. പക്ഷി ഇടിച്ചതിനെ തുടർന്ന് വലത് എഞ്ചിന് കംപ്രസർ സ്തംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ള എൻജിനും ചെറിയ കേടുപാടുകൾ സംഭവിച്ചു.
Story highlights- Plane hits huge flock of birds before landing