അവസാന വാഗ്ദാനം നിറവേറ്റാനാകാതെ പിതാവ് മരണമടഞ്ഞു, അമ്മ ജയിലിലും- ഒറ്റയ്ക്കായ കുട്ടിയുടെ ആഗ്രഹം സഫലമാക്കി പോലീസ്
കുട്ടികൾക്ക് എപ്പോഴും അവരുടെ സൂപ്പർ ഹീറോ അച്ഛനാണ്. മക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എപ്പോഴും പരിശ്രമിക്കുന്നവർ. അമ്മയുടെ കരുതലിൽ അച്ഛന്റെ തണലിൽ ബാല്യം ചിലവിടാൻ കഴിയുന്നത് ഭാഗ്യമാണ്. എന്നാൽ, ചെറുപ്പത്തിൽ തന്നെ അച്ഛനമ്മാരെ രണ്ടു വിധത്തിൽ നഷ്ടമായവർക്ക് അവരുടെ ആഗ്രഹങ്ങൾ പങ്കുവയ്ക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ഒരു സാഹചര്യത്തിൽ അച്ഛൻ കൊല്ലപ്പെടുകയും ‘അമ്മ ജയിലിലാകുകയും ചെയ്ത ഒരു കുട്ടിയുടെ ആഗ്രഹം സാധിച്ചുനൽകി മാതൃകയായിരിക്കുകയാണ് പോലീസ്.
ഈ വര്ഷം ആദ്യമാണ് റെമി റൂണിയുടെ അച്ഛൻ കൊല്ലപ്പെട്ടത്. ഇതേതുടർന്ന് ‘അമ്മ അറസ്റ്റിലുമായി. ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിൽ റെമി റൂണിക്ക് കൂട്ടായി ഒരു നായക്കുട്ടിയെ സമ്മാനിച്ചിരിക്കുകയാണ്
ക്വീൻസ്ലൻഡ് പോലീസ്.
Read More: പത്തുമണിക്കൂറെടുത്ത് മോഹൻലാൽ ആരാധകന്റെ കൈയിൽ കുൽദീപ് ഒരുക്കിയ മരക്കാർ ടാറ്റൂ- മികവിന് കൈയടി
മരിക്കുന്നതിന് മുമ്പ് റെമി റൂണിക്ക് നായയെ വാങ്ങി നൽകാമെന്ന് പിതാവ് വാഗ്ദാനം നൽകിയിരുന്നു. എന്നത് അത് സാധിച്ചുനല്കും മുൻപ് അദ്ദേഹം യാത്രയായി. ക്വീൻസ്ലൻഡ് പോലീസ് ഡിപ്പാർട്ട്മെന്റിലെ പോലീസ് ഉദ്യോഗസ്ഥർ ഇതറിഞ്ഞപ്പോൾ ‘കോപ്പർ’ എന്ന ലാബ്രഡോർ നായ്ക്കുട്ടിയെ റെമി റൂണിക്ക് ദത്തെടുത്ത് കൈമാറുകയായിരുന്നു. വളരെ ഹൃദ്യമായ പ്രതികരണമാണ് ഈ സംഭവത്തിന് ആളുകളിൽ നിന്നും ലഭിക്കുന്നത്.
Story highlights- Police department gifts young boy a puppy