സംസ്ഥാനത്തെ 12 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ 12 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ബുധനും വ്യാഴവും സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Read also:ഒന്നുകിൽ പമ്പര വിഡ്ഢി അല്ലെങ്കിൽ അതിബുദ്ധിമാൻ; ആവേശം നിറച്ച് ‘കുറുപ്പ്’ ട്രെയ്ലർ
അടുത്ത 3 ദിവസം വടക്ക് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യുന മർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ നവംബർ 7 വരെ ഇടി മിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്.
Story highlights: rainfall updates