പാദങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ചില പൊടികൈകൾ
മുഖം പോലെത്തന്നെ ഏറെ കരുതലും സംരക്ഷണവും ആവശ്യമായ ഒന്നാണ് കാലുകൾ. ഭംഗിയുള്ള കാലുകൾ ആത്മവിശ്വാസം വർധിപ്പിക്കും എന്ന് പലരും പറയാറുണ്ട്. എന്നാൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാലുകളുടെ ഭംഗി നശിപ്പിക്കാൻ പലപ്പോഴും കാരണമാകാറുണ്ട്. തണുപ്പ് കാലമായാൽ പലർക്കും കാൽ പാദങ്ങളിലെ തൊലി പോകുന്നതും വിണ്ടുകീറുന്നതുമൊക്കെ സ്ഥിരം പ്രശ്നമാണ്. അല്പമൊന്ന് ശ്രദ്ധിച്ചാൽ ഒരുപരിധിവരെ കാൽ പാദങ്ങളെ സുന്ദരമായിത്തന്നെ നിലനിർത്താം.
എല്ലാ ദിവസവും പാദങ്ങൾ വൃത്തിയായി കഴുകി സംരക്ഷിക്കണം. പാദ സംരക്ഷണത്തിന് ഏറ്റവും ബെസ്റ്റാണ് നാരങ്ങ.. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊലി കൊണ്ട് മസാജ് ചെയ്യുക. ഇത് പാദങ്ങളിലെ കറുത്തപാടുകളെ അകറ്റാനും വരണ്ട ചർമം മാറാനും അത്യുത്തമമാണ്.
Read also: കൊറോണ വൈറസ് അല്ല, ക്വാറന്റീനുമല്ല; ഈ വർഷം ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട വാക്ക് ഇതാണ്…
മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് കാലുകളെ ഭംഗിയുള്ളതാക്കി സൂക്ഷിക്കാൻ അത്യുത്തമമാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങനീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് ഉപയോഗിക്കുന്നതിന് മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. ആഴ്ചയിൽ ഇത് മുന്ന് തവണ ആവർത്തിക്കുന്നത് വഴി കാലുകളുടെ ഭംഗി വർധിക്കുകയും ചർമ്മത്തിന് മൃദുത്വം ലഭിക്കുകയും ചെയ്യുന്നു.
Read also: അവൻ ഇന്നും ഒറ്റയ്ക്കാണ്…; ഹൃദയംതൊട്ട് ഏകാന്ത ജീവിതം നയിക്കുന്ന ഒരു തിമിംഗലത്തിന്റെ കഥ
ചെറുചൂടുവെള്ളത്തിൽ ഉപ്പും ബേക്കിങ് സോഡയും ചേർത്ത ശേഷം ഇതിൽ 20 മിനിറ്റ് പാദങ്ങൾ മുക്കിവയ്ക്കുക. ഇത് ചർമ്മം മൃദുവാകാൻ സഹായിക്കും. വിണ്ടുകീറിയ പാദങ്ങൾക്ക് മികച്ചൊരു പ്രതിവിധി കൂടിയാണ് ഇത്.
Story Highlights: Remedies to Remove Cracked Heels and Get Beautiful Feet