ഉറക്കം കുറഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾ ഏറെ; സുഖനിദ്രയ്ക്ക് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

November 12, 2021

ആരോഗ്യമുള്ള ശരീരത്തിന് സുഖകരമായ ഉറക്കവും അനിവാര്യമാണ്. എന്നാല്‍ ഇന്ന് പലവിധ കാരണങ്ങളാല്‍ സുഖകരമായ ഉറക്കം പലര്‍ക്കും നഷ്ടമാകുന്നു. ഉറക്കകുറവ് വിവിധങ്ങളായ രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ചില കാര്യങ്ങളില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ കൊടുത്താല്‍ സുഖകരമായ ഉറക്കം സ്വന്തമാക്കാം.

ഉറക്കത്തിനുള്ള സമയം കൃത്യമായി ക്രമീകരിക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓരോ ദിവസങ്ങളിലും വ്യത്യസ്ത സമയങ്ങള്‍ ഉറങ്ങാന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉറക്കത്തിന്റെ താളം തെറ്റുന്നു. അതുകൊണ്ട് ഉറക്കത്തിനുള്ള സമയം കൃത്യമായി ക്രമീകരിക്കേണ്ടതുണ്ട്. ജോലി ഭാരവും പഠനഭാരവുമൊക്കെ മറന്ന് സുഖമായി ഒന്നു ഉറങ്ങാന്‍ പലരും തെരഞ്ഞെടുക്കുന്നത് അവധി ദിവസങ്ങളെയാണ്. എന്നാല്‍ അവധി ദിവസങ്ങളില്‍ കൂടുതല്‍ ഉറങ്ങുന്നത് അത്ര ഗുണകരമല്ല. എല്ലാ ദിവസവും ഉറങ്ങുന്നതിനു വേണ്ടിയുള്ള സമയത്തില്‍ ഒരു കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണ്.

Read also: കല്യാണസൗഗന്ധികം തേടിപ്പോയ ഭീമനല്ല, ഈ ഭീമൻ- ഭീമൻ്റെ വഴി ട്രെയ്‌ലർ പുറത്തിറങ്ങി

ഫോണിന്റെയും കംപ്യൂട്ടറിന്‍റേയും അമിതോപയോഗവും സുഖകരമായ ഉറക്കത്തെ ദോഷകരമായി ബാധിക്കും. രാത്രിയില്‍ അധികസമയം ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നല്ലതല്ല. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം.

കൃത്യമായി ഉറങ്ങാത്തവരില്‍ പോഷകങ്ങളുടെ ആഗീരണവും ഊര്‍ജ സംഭരണവുമൊക്കെ കുറയുന്നു. ശരീരത്തിന് ആവശ്യമായ രീതിയിലുള്ള വിശ്രമം ലഭിക്കാതെ വരുമ്പോള്‍ നിരവധിയായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു. മുടി അമിതമായി കൊഴിയുന്നതും ഇത്തരത്തില്‍ ഉറക്കക്കുറവ് ഉള്ളവരിൽ കണ്ടുവരാറുള്ള ഒരു ആരോഗ്യ പ്രശ്‌നമാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങൾക്കും ഉറക്കക്കുറവ് കാരണമാകാറുണ്ട്.

Story highlights; Simple steps for a good sleep