പതിനഞ്ചാം വയസിൽ മാതാവിന്റെ വേഷത്തിൽ ക്യാമറയ്ക്ക് മുന്നിൽ- ജീവിതയാത്ര പങ്കുവെച്ച് മിയ
മലയാളികളുടെ പ്രിയ നായികയാണ് മിയ. സിനിമാനടി എന്ന നിലയിലാണ് എല്ലാവർക്കും മിയ സുപരിചിതയെങ്കിലും സീരിയലിലൂടെയായിരുന്നു നടിയുടെ തുടക്കം. അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ വേഷവും പതിനഞ്ചാം വയസിൽ ജീവിതത്തിലുണ്ടായ വഴിത്തിരിവും സ്റ്റാർ മാജിക് വേദിയിൽ പങ്കുവയ്ക്കുകയാണ് മിയ.
പാലാ സ്വദേശിനിയായ മിയ ഭരണങ്ങാനം സ്കൂളിൽ പഠിക്കുമ്പോഴാണ് അഭിനയലോകത്തേക്ക് എത്തിയത്. അൽഫോൺസാമ്മയുടെ ജീവിതം പങ്കുവയ്ക്കുന്ന സീരിയലിൽ മാതാവായി അഭിനയിക്കാൻ ഒരു കുട്ടിയെ തിരയുകയായിരുന്നു അണിയറപ്രവർത്തകർ. അങ്ങനെ സ്കൂളിലും അന്വേഷിച്ചെത്തി. സ്കൂളിലെ അധ്യാപകരായ കന്യാസ്ത്രീകളാണ് മിയയെ പരിചയപ്പെടുത്തിയത്.
അന്ന് പതിനഞ്ചു വയസിൽ മാതാവായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയായിരുന്നു നടി. സീരിയലിൽ തുടങ്ങി സിനിമയിലും സജീവമായി എന്നും അതുകൊണ്ട് മനസ്സിൽ സിനിമയെന്ന സ്വപ്നമുള്ളവർ അത് പരിശ്രമിച്ചാൽ നേടിയെടുക്കാവുന്നതാണ് എന്നും മിയ പറയുന്നു.
കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. ഡ്രൈവിങ് ലൈസൻസാണ് മിയ അഭിനയിച്ച് തിയേറ്ററിലെത്തിയ അവസാന ചിത്രം.
Story highlights- miya george about her life journey