കൊറോണ വൈറസ് അല്ല, ക്വാറന്റീനുമല്ല; ഈ വർഷം ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട വാക്ക് ഇതാണ്…
ഈ വർഷം അവസാനിക്കാൻ ഇനി കുറച്ച് നാളുകൾ കൂടി മാത്രം ബാക്കി നിൽക്കുമ്പോൾ ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട വാക്ക് ഏതാണെന്ന് ചിന്തിച്ചവർ ഉണ്ടോ…കൊറോണ വൈറസ് ആയിരിക്കും അല്ലെങ്കിൽ ക്വാറന്റീൻ ആയിരിക്കും എന്നൊക്കെയാണ് ഇപ്പോൾ പലരും ചിന്തിക്കുന്നത്. കാരണം കഴിഞ്ഞ കുറച്ച് നാളുകളായി കൊറോണ വൈറസിന്റെ പിടിയിൽ അകപ്പെട്ടൊരിക്കുകയാണ് ലോകജനത. എന്നാൽ കൊറോണ വൈറസുമായി ബന്ധപ്പെട്ടതാണെങ്കിലും കൊറോണയോ ക്വാറന്റീനോ അല്ല ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. മറിച്ച് വാക്സ് ആണ് ഏറ്റവും കൂടുതലായി ഉപയോഗിച്ച ആ വാക്ക് എന്നാണ് ഇംഗ്ലീഷ് ഓക്സ്ഫെഡ് ഡിഷ്നറി അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് 1980 കളിൽ ഈ വാക്ക് പ്രചാരത്തിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കൊറോണ വൈറസ് എത്തിയതിന് പിന്നാലെയാണ് ഈ വാക്ക് വലിയ രീതിയിൽ ഉപയോഗിക്കപ്പെട്ടത്. വർഷങ്ങൾക്ക് മുൻപ് ലോകത്തെ മുഴുവൻ ഞെട്ടിച്ച വസൂരി രോഗത്തിനെതിരായ വാക്സിനുവേണ്ടി പ്രവർത്തിച്ച ശാസ്ത്രജ്ഞന്റെ ഓർമ്മയ്ക്കായാണ് ഈ നിലവിൽ വന്നത്. പശു എന്നർത്ഥം വരുന്ന vacca എന്ന വാക്കിൽ നിന്നാണ് വാക്സ് (vax) ഉത്ഭവിച്ചത്.
അതേസമയം വാക്സിന് പുറമെ പാൻഡെമിക് എന്ന വാക്കും ഈ വർഷം കൂടുതലായി ഉപയോഗിച്ച വാക്കുകളിൽ ഒന്നാണ്.
Story highlights: What is the Oxford word of the year 2021