ആദ്യ കാഴ്ചയിൽ തകർന്ന കപ്പൽ പോലെ; വിസ്മയമായി പ്രേഗിലെ ഏറ്റവും വലിയ കെട്ടിടം
ആദ്യ കാഴ്ചയില്‍ തകര്‍ന്നു കിടക്കുന്ന ഒരു കപ്പല്‍ പോലെതോന്നിക്കും… ചെക്ക് റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഗില്‍ തികച്ചും വ്യത്യസ്തമായ ഒരു കെട്ടിമുണ്ട്. തകർന്ന് കിടക്കുന്ന കപ്പൽ പോലെ തോന്നിക്കുന്ന ഈ ബിൽഡിങ് ഒന്ന് കണ്ടാൽ ഒന്നുകൂടിയൊന്ന് സൂക്ഷിച്ച് നോക്കാത്തവർ ചുരുക്കമായിരിക്കും. വളരെയേറെ കൗതുകം നിറച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ഈ കെട്ടിടം കാണാനായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
135 അടിയോളം ഉയരത്തിലാണ് ഈ കെട്ടിടം നിര്‍മിക്കുന്നത്. ഇതോടെ ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം എന്ന ബഹുമതിയും ഈ കപ്പല്‍ ബില്‍ഡിങ് സ്വന്തമാക്കും. 84.5 മില്യണ്‍ ഡോളറാണ് നിര്‍മാണ ചെലവായി പ്രതീക്ഷിക്കുന്നത്. അതേസമയം സഞ്ചാരികളുടെ ഇഷ്ടഇടങ്ങളിൽ ഒന്ന് കൂടിയാണ് പ്രേഗ്. പ്രേഗിലെ ഡാന്‍സിങ് ഡാന്‍സിങ് ഹൗസ് ലോകശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു ബില്‍ഡിങ് ആണ്. ഒറ്റ നോട്ടത്തില്‍ ഈ കെട്ടിടം കാണുമ്പോള്‍ രണ്ട് ഇണകള്‍ പരസ്പരം ചേര്‍ന്ന് നൃത്തം ചെയ്യുന്നതാണെന്നേ തോന്നൂ. അതുകൊണ്ടാണ് ഡാന്‍സിങ് ഹൗസ് എന്ന പേരും വന്നത്. ഒരേസമയം വിവാദവും വിസ്മയവും നിറയ്ക്കുന്ന കൊട്ടാരം എന്നും ഡാന്‍സിങ് ഹൗസ് അറിയപ്പെടുന്നു.
കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നും ജനാധിപത്യ ഭരണത്തിലേക്ക് മാറിയ ചെക്കോസ്ലോവാക്യയേയും ഈ കെട്ടിടം പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ നിര്‍മാണ സമയത്ത് കെട്ടിടത്തെക്കുറിച്ച് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് വിവാദങ്ങളേക്കാള് വിസ്മയമാണ് ഈ ഡാന്‍സിങ് ഹൗസിനെ ശ്രദ്ധേയമാക്കുന്നത്.
Story highlights: The “Shipwreck Skyscraper” to be Prague’s Tallest Building