അഹാനയും ഗോവിന്ദ് വസന്തയും ചേർന്ന് പാടി, ‘മറന്നിടാത്ത കൊതികളാണ് ഓർമ്മകൾ..’- വിഡിയോ

November 12, 2021

നാവിൽ കൊതിയൂറിക്കുന്ന ഒരു പാട്ടുമായാണ് നടി അഹാന കൃഷ്നയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘തോന്നല്’ ആസ്വാദകരിലേക്ക് എത്തിയത്. മനോഹരമായ ആ ഗാനം ഒട്ടേറെ കൊതിയോർമ്മകൾ ആളുകളിലേക്ക് എത്തിച്ചിരുന്നു. അഹാനയുടെ വളരെ പ്രിയപ്പെട്ട സംരംഭമായിരുന്നു ഈ മ്യൂസിക്കൽ വിഡിയോ. ഹൃദയംതൊട്ട് തോന്നല് ഗാനം ആലപിച്ചത് ഹാനിയ നഫീസ ആയിരുന്നു. ഗോവിന്ദ് വസന്തയാണ് ഈണം പകർന്നത്. ഇപ്പോഴിതാ, ഗോവിന്ദ് വസന്തയ്‌ക്കൊപ്പം ചേർന്ന് തോന്നല് ഗാനം ആലപിക്കുകയാണ് അഹാന കൃഷ്ണ.

അഹാന ആദ്യമായി സംവിധാനം നിർവഹിക്കുന്ന ഗാനമാണ് തോന്നല്. ഷർഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകർന്ന് ഹാനിയ നഫീസ ആലപിച്ചിരിക്കുന്നു. ഒരു സ്‌ട്രോബെറി പാട്ട് എന്ന് വിശേഷിപ്പിക്കാം ഈ ഗാനം. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

Read More: കല്യാണസൗഗന്ധികം തേടിപ്പോയ ഭീമനല്ല, ഈ ഭീമൻ- ഭീമൻ്റെ വഴി ട്രെയ്‌ലർ പുറത്തിറങ്ങി

അതേസമയം, നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന വേഷമിടുന്നുണ്ട്.

Story highlights- thonnal musical video cover version by ahaana krishna and govind vasantha