കാഴ്ചക്കാരെ അമ്പരപ്പിച്ച് ആഴക്കടലിലെ പോസ്റ്റ് ഓഫീസ്

November 5, 2021

ഇന്ന് വളരെ വിരളമായി മാത്രം കാണാൻ സാധിക്കുന്ന ഒന്നാണ് തപാൽപെട്ടികൾ. വളരെ മനോഹരമായ ഒരു പിടി ഓർമ്മകളാണ് ഈ തപാൽപെട്ടികൾ സമ്മാനിക്കുന്നതും. ഒരു കാലത്ത് പ്രിയപ്പെട്ടവരുമായി വിവരങ്ങൾ കൈമാറിയിരുന്നത് പോസ്റ്റൽ ഓഫീസുകളിലെ ഈ തപാൽപെട്ടികൾ വഴിയായിരുന്നു. പറഞ്ഞുവരുന്നത് വളരെ വിചിത്രവും വ്യത്യസ്തവുമായ ഒരു തപാൽപെട്ടിയെക്കുറിച്ചാണ്.

സാധാരണ തപാൽപെട്ടികളിൽ നിന്നും വ്യത്യസ്തമായി കടലിനടിയിലാണ് ഈ തപാൽപെട്ടി സ്ഥാപിച്ചിരിക്കുന്നത്. ജപ്പാനിലെ വകായാമ പ്രവിശ്യയിലുള്ള സുസാമി നഗരത്തിലാണ് വ്യത്യസ്തമായ ഈ തപാൽപെട്ടി. കടൽനിരപ്പിൽ നിന്നും 10 മീറ്റർ ആഴത്തിലാണ് ഈ പോസ്റ്റ് ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. കടലിനടിയിൽ സ്ഥിതിചെയ്യുന്ന ഈ തപാൽപെട്ടി തേടി നിരവധി ആളുകളും ഇവിടേക്ക് എത്താറുണ്ട്.

ഓരോ വർഷവും 1500 ഓളം കത്തുകൾ ഈ ബോക്സിൽ നിന്നും സ്വീകരിക്കാറുമുണ്ട്. കടലിനിടയിലെ പോസ്റ്റ് ബോക്സിൽ ഇടാനുള്ള വാട്ടർ പ്രൂഫ് പോസ്റ്റ് കാർഡുകളും ഈ ഗ്രാമത്തിൽ ലഭ്യമാണ്. ഇതിൽ എഴുതാനുള്ള പ്രത്യക പേനകളും ഇവിടെ ഉണ്ട്. അധികൃതരെത്തി ഏതാനും ദിവസത്തിൽ ഒരിക്കൽ ഈ പോസ്റ്റ് ബോക്സിൽ നിന്നും കാർഡുകൾ ശേഖരിച്ച് പ്രാദേശിക പോസ്റ്റോഫീസിലേക്ക് കൊണ്ടുപോകും.

Read also; പ്രമേഹ പരിശോധന ഇനി 25 വയസുമുതൽ നടത്തണമെന്ന് ആരോഗ്യവിദഗ്ധർ; കാരണമിതാണ്…

ഈ വിചിത്രമായ പോസ്റ്റ് ബോക്സ് തേടി നിരവധി സന്ദർശകരും ഇവിടേക്ക് എത്താറുണ്ട്. ലോകത്തിൽ ഇവിടെ മാത്രമാണ് ഇങ്ങനെയൊരു തപാൽപെട്ടി ഉള്ളത്. കടലിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ഈ തപാൽപെട്ടി ലോകത്തിൽ വെള്ളത്തിനിടിയിൽ ഏറ്റവും ആഴത്തിൽ സ്ഥാപിച്ച തപാൽപെട്ടി എന്ന നിലയിൽ ഗിന്നസ് റെക്കോഡ്‌സും നേടിയിട്ടുണ്ട്.

Story highlights; Under water post office