ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും വൈക്കം വിജയലക്ഷ്മിയുടെ പാട്ട്

November 13, 2021

മലയാള സംഗീതാസ്വാദകര്‍ ഹൃദയത്തിലേറ്റിയ സ്വരമാധുര്യമാണ് വൈക്കം വിജയലക്ഷ്മിയുടേത്. ആ ആലാപന മികവും ആസ്വദാകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കി. ഇടവേളയ്ക്ക് ശേഷം വീണ്ടും ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായിരിക്കുകയാണ് വൈക്കം വിജയ ലക്ഷ്മി.

‘റൂട്ട് മാപ്പ്’ എന്ന സിനിമയിലെ ലോക്ക് ഡൗണ്‍ അവസ്ഥകള്‍ എന്ന പാട്ടിലൂടെയാണ് പ്രിയഗായികയുടെ മടങ്ങിവരവ്. നടൻ സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ ഗാനം പുറത്തിറക്കി. ‘റൂട്ട് മാപ്പി’ന്റെ ട്രെയ്‌ലർ ഇന്‍വിറ്റേഷന്‍ സോങ് ആയാണ് അണിയറപ്രവര്‍ത്തകര്‍ ഊ പാട്ടിനെ വിശേഷിപ്പിക്കുന്നത്. രജനീഷ് ചന്ദ്രന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മ ഈണം നല്‍കിയിരിക്കുന്നു.

സൂരജ് സുകുമാര്‍ നായരാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ അരുണ്‍ ആര്‍ പിള്ളയും സൂരജും ചേര്‍ന്നാണ്. ചെന്നൈ, തിരുവനന്തപുരം, കൊച്ചി, ചൈന എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

Read More: ‘ദിലീപേട്ടനെ ഞാൻ തിരിച്ചറിഞ്ഞതേയില്ല..’- നടന്റെ മേക്കോവർ അനുഭവം പങ്കുവെച്ച് മന്യ

ലോക്ക് ഡൗണിന് ശേഷം ചിത്രീകരിച്ച ആദ്യ മലയാള സിനിമ കൂടിയാണ് റൂട്ട് മാപ്പ്. മക്ബൂൽ സല്‍മാന്‍, സിന്‍സീര്‍, ആനന്ദ് മന്‍മദന്‍, സുനില്‍ സുഖധ, സംവിധായകന്‍ ഡിജോ ജോസ് ആന്റണി, ദീപക് ദിലീപ്, പൂജിത, ഷാജു ശ്രീധര്‍, ഗോപു കിരണ്‍ തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്.

Story highlights- vaikom vijayalakshmi back to playback singing