ലൂസിഫറിലെ ബോബി വീണ്ടും മലയാളത്തിലേക്ക്; കടുവയിലും വില്ലനാകാൻ വിവേക് ഒബ്റോയ് ?

നായകനായി പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ പൃഥ്വിരാജ് സുകുമാരന്റെ സംവിധാന വൈഭവം മലാളികൾ നേരിട്ടറിഞ്ഞ ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ചിത്രം സിനിമ പ്രേമികൾക്കിടയിൽ വലിയ രീതിയിലുള്ള കൈയടിനേടിയതാണ്. ഉറച്ച തിരക്കഥയും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ മികവുമെല്ലാം ചിത്രത്തിനെ കൂടുതൽ ആഴത്തിൽ പ്രേക്ഷകരിലേക്കെത്തിച്ചു. ചിത്രത്തിൽ വില്ലനായി വേഷമിട്ട വിവേക് ഒബ്റോയ്യുടെ ബോബിയുടെ എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്.
ഇപ്പോഴിതാ ലൂസിഫറിലെ ബോബിയായി വേഷമിട്ട വിവേക് ഒബ്റോയ് യുടെ പുതിയ മലയാളം ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന ചിത്രത്തിലാണ് വിവേക് ഒബ്റോയ് എത്തുന്നത്. ചിത്രത്തിൽ പ്രതിനായകന്റെ വേഷത്തിലാണ് വിവേക് ഒബ്റോയ് എത്തുന്നത് എന്നാണ് സൂചന. അതേസമയം നേരത്തെയും ചിത്രത്തിൽ വില്ലൻ വേഷത്തിൽ വിവേക് ഒബ്റോയ് എത്തുമെന്ന തരത്തിൽ വാർത്തകൾ വന്നെങ്കിലും ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിരുന്നില്ല. എന്നാൽ ഇത് സ്ഥിരീകരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. സിനിമ ചിത്രീകരണ വേളയിലെ ഒരു സ്റ്റിൽ പങ്കുവെച്ചുകൊണ്ട് വിവേകിനെ മെൻഷൻ ചെയ്തിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ‘പ്രതിനായകന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും, കളി ആരംഭിച്ചുമെന്നും കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
Read also : ആദ്യകാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ലോഹകഷ്ണം; കൃഷിയിടത്തിൽ ബെയ്ലിയെ കാത്തിരുന്നത് അപൂർവ സൗഭാഗ്യം
അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിനു എബ്രഹാമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Story highlights; Vivek Oberoi with Prithwiraj Sukumaran In Kaduva