ആദ്യകാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ലോഹകഷ്ണം; കൃഷിയിടത്തിൽ ബെയ്ലിയെ കാത്തിരുന്നത് അപൂർവ സൗഭാഗ്യം
അവിചാരിതമായ നേരത്ത് കൈയിലേക്ക് വന്നു കയറുന്ന അപൂർവ സൗഭാഗ്യങ്ങളുടെ നിരവധി കഥകൾ ഇതിനോടകം നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ നിനച്ചിരിക്കാത്ത നേരത്ത് സ്വന്തം കൃഷിയിടത്തിൽ നിന്നും ലഭിച്ച അപൂർവ നിധിയുടെ സന്തോഷത്തിലാണ് ബഫി ബെയ്ലിനും ഭർത്താവ് ഇയാനും. നഴ്സായ ബഫി ഭർത്താവിനൊപ്പം കൃഷിയിടത്തിൽ തിരച്ചിൽ നടത്തുമ്പോഴാണ് ഇവർക്ക് ഈ അപൂർവ നേട്ടം കൈവന്നത്. കൃഷിയിടത്തിൽ ഇരുവരെയും കാത്തിരുന്നത് 9.6 കോടി വിലവരുന്ന ഒരു ചെറിയ സ്വർണ ബൈബിൾ ആയിരുന്നു.
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പുരാവസ്തുക്കൾക്കായി തിരച്ചിൽ നടത്തുന്നത് ഇവിടെ സ്വാഭ്വികമാണെങ്കിലും വളരെ ചുരുക്കമായി മാത്രമാണ് വിലയേറിയ വസ്തുക്കൾ ലഭിക്കുന്നത്. ബഫി ബെയ്ലിനും ഭർത്താവും ചേർന്ന് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കൃഷിയിടത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഡിറ്റക്ടർ സിഗ്നൽ പുറപ്പെടുവിക്കാൻ തുടങ്ങിയത്. ഉടൻ തന്നെ ഇരുവരും ചേർന്ന് ആ ഭാഗം കുഴിക്കാൻ ആരംഭിച്ചു. ഏകദേശം അഞ്ച് ഇഞ്ച് താഴെയായിരുന്നു ബഫി ബെയ്ലിനെയും ഇയാനെയും കാത്ത് ആ അപൂർവ സൗഭാഗ്യം കിടന്നിരുന്നത്.
ആദ്യ കാഴ്ചയിൽ ഒരു ലോഹ മോതിരം ആയിരിക്കാമിതെന്നാണ് ഇരുവരും കരുതിയത്. എന്നാൽ പിന്നീട് അതിൽ പറ്റി പിടിച്ചിരുന്ന പൊടിയും മറ്റും നീക്കം ചെയ്ത് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ മാത്രമാണ് ഇതൊരു സ്വർണ ബൈബിൾ ആണെന്ന് കണ്ടെത്തിയത്. അതേസമയം അസാധാരണവും അതുല്യമായതുമായ ഒരു പുരാവസ്തു എന്നാണ് ഇതിനെ ഗവേഷകരും വിശേഷിപ്പിച്ചത്. അതേസമയം, 9.6 കോടിയോളം വിലമതിക്കുന്ന ഈ അപൂർവ നേട്ടം കൈവന്നതിൻറെ സന്തോഷത്തിലാണ് ബഫി ബെയ്ലിനും ഭർത്താവും.
Story highlights; Woman Finds 9.6 crore worth Medieval Gold Bible While Metal Detecting