ആക്ഷൻ രംഗങ്ങളിൽ അതിശയിപ്പിച്ച് അജിത്; വലിമൈ ട്രെയ്‌ലർ

December 31, 2021

തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയ താരമാണ് അജിത്. തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് അജിത്തിന് ആരാധകര്‍ ഏറെ. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വലിമൈ. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലർ. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് തവണ അജിത്തിന് പരിക്കേറ്റിരുന്നു. ബൈക്ക് സ്റ്റണ്ടുകൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ഐപിഎസ് ഓഫീസറായാണ് അജിത് എത്തുന്നത്. സിനിമയിൽ നായികമാരായി വേഷമിടുന്നത് യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ്. കാര്‍ത്തികേയ, യോഗി ബാബു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അദ്ദേഹം അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും വലിമൈ എന്ന ചിത്രത്തിനുണ്ട്.

Read also: കൂളിംഗ് ഗ്ലാസും മീശയും വെച്ച് എഴുപതുകാരികളായ മുത്തശ്ശിമാർ; പ്രായം തളർത്താത്ത ചുവടുകൾ- വിഡിയോ

അജിത് നായകനാകുന്ന വലിമൈ സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്. ‘നേര്‍ക്കൊണ്ട പാര്‍വൈ’,‘തീരൻ’ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്.വിനോദ്. അതേസമയം ബോണി കപൂർ ആണ് ചിത്രം നിർമിക്കുന്നത്.

Story highlights: Ajith valimai trailer out