എം മുകുന്ദന്റെ തിരക്കഥയിൽ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’; ശക്തമായ കഥാപാത്രമായി ആൻ അഗസ്റ്റിൻ
കുറഞ്ഞ കാലയളവിനുള്ളിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ആൻ അഗസ്റ്റിൻ. 2010 മുതൽ 2013 വരെ മാത്രമാണ് ആൻ അഗസ്റ്റിൻ സിനിമയിൽ സജീവമായിരുന്നത്. ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെയായിരുന്നു സിനിമയിലേക്കുള്ള ആൻ അഗസ്റ്റിന്റെ ചുവടുവയ്പ്പ്. അർജുനൻ സാക്ഷി, ത്രീ കിംഗ്സ്, ഓർഡിനറി, വാദ്ധ്യാർ, ഫ്രൈഡേ, പോപ്പിൻസ്, റബേക്ക ഉതുപ്പ് കിഴക്കേമല, നീന, ആർട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്താൻ ആൻ അഗസ്റ്റിന് സാധിച്ചു.
ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആൻ. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് ആൻ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നത്. സുരാജ് വെഞ്ഞാറന്മൂടും ആൻ അഗസ്റ്റിനും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാറാണ്. മാഹിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് നിർവഹിച്ചത്.
‘സാഹിത്യകാരൻ എം മുകുന്ദൻ ആദ്യമായി തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രമാണിത്. എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കൃതിയിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
Read also: വിജയകിരീടം ചൂടി ഇന്ത്യയ്ക്കായി ആർപ്പുവിളിച്ച് വിശ്വസുന്ദരി; ആവേശം പകരുന്ന വിഡിയോ
വിവാഹശേഷം സിനിമയില്‍ നിന്നും പിന്‍വലിഞ്ഞ ആന്‍ മലയാളികളുടെ പ്രിയ നടന് അഗസ്റ്റിന്റെ മകളാണ്. അതേസമയം, അനശ്വര നടൻ സത്യന്റെ ജീവിതം പങ്കുവയ്ക്കുന്ന ചിത്രത്തിലും ആൻ അഭിനയിക്കുന്നുണ്ട് എന്നാണ് സൂചന. ജയസൂര്യയാണ് ചിത്രത്തിൽ സത്യനായി അഭിനയിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ സോളോ ആണ് ആൻ അവസാനം അഭിനയിച്ച ചിത്രം.
Story highlights: Ann Augustine back to malayalam film industry