ഫഹദ് ചിത്രത്തിൽ സംഗീതമൊരുക്കാൻ എ ആർ റഹ്മാൻ
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം അത്രമേൽ മനോഹരമായ ഈണങ്ങളുമായി വന്ന് ലോകമെങ്ങും ആരാധകരെ നേടിയെടുത്തതാണ് എ ആർ റഹ്മാൻ. ഇപ്പോഴിതാ മലയാളത്തിലും സംഗീതമൊരുക്കാൻ ഒരുങ്ങുകയാണ് എ ആർ റഹ്മാൻ. ഫഹദ് ഫാസിലിനെ നായകനാക്കി ഫാസിൽ നവാഗതനായ സജിമോൻസംവിധാനം ചെയ്യുന്ന മലയൻകുഞ്ഞ് എന്ന ചിത്രത്തിനാണ് റഹ്മാൻ സംഗീതം ഒരുക്കുന്നത്. മഹേഷ് നാരായണൻ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ഫാസിലാണ്.
അതേസമയം നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കുന്ന റഹ്മാൻ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നതിന്റെ ആവേശത്തിലാണ് സംഗീതപ്രേമികൾ. യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിന് സംഗീതമൊരുക്കിയത് റഹ്മാനാണ്. ചിത്രത്തിലെ ഗാനങ്ങളൊക്കെ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടിയും താരം സംഗീതം ഒരുക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഫഹദ് ചിത്രം മലയൻകുഞ്ഞിന് സംഗീതമൊരുക്കാൻ ഒരുക്കുകയാണ് സംഗീത ഇതിഹാസം റഹ്മാൻ.
വർഷങ്ങൾക്ക് മുൻപ് ‘റോജ’ എന്ന ചിത്രത്തിലെ ‘ചിന്നചിന്ന ആശെ’ എന്ന ഗാനത്തിലൂടെയാണ് റഹ്മാൻ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കുന്നത്. അവിടുന്നിങ്ങോട്ട് കഴിഞ്ഞ 28 വർഷങ്ങളായി അദ്ദേഹത്തിന്റെ സംഗീതത്തിലെ മാധുര്യം ആസ്വാദകർക്ക് ആവേശമാണ്.
മണിരത്നത്തിന്റെ ചിത്രത്തിലൂടെയാണ് സിനിമ പിന്നണി ഗാനരംഗത്തേക്ക് റഹ്മാൻ ശ്രദ്ധിക്കപ്പെടുന്നത്. ‘റോജ’ എന്ന ചിത്രത്തിന് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയതോടെ റഹ്മാൻ സംഗീത ലോകത്ത് പകരക്കാരനില്ലാത്ത കലാകാരനായി മാറി. ആദ്യ ചിത്രത്തിലെ സംഗീതത്തിന് തന്നെ ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. തുടർന്ന് അങ്ങോട്ട് നിരവധി ഗാനങ്ങളും ഈണങ്ങളും അദ്ദേഹത്തിലൂടെ സംഗീതാസ്വാദകർക്ക് ലഭിച്ചു.
Story highlights: ar rahman back to malayalam film