സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ഇലയിൽ തീർത്ത കലാസൃഷ്ടിയിലൂടെ ആദരാഞ്ജലി അർപ്പിച്ച് കലാകാരൻ- വിഡിയോ

December 11, 2021

ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വേർപാട് വളരെയേറെ നൊമ്പരം പടർത്തിയിരുന്നു.  14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയ്ക്ക് സമീപം കൂനൂരിൽ വെച്ചാണ് തകർന്നത്. പതിനാലുപേരുടെയും വിയോഗത്തിൽ രാജ്യം ആദരാഞ്ജലികൾ അർപ്പിച്ചു. ഇപ്പോഴിതാ, സൈനിക മേധാവി ബിപിൻ റാവത്തിന് വേറിട്ടൊരു ആദരാഞ്ജലി അർപ്പിക്കുകയാണ് ഒരു കലാകാരൻ.

ഒരു പീപ്പൽ ഇലയിൽ ബിപിൻ റാവത്തിന്റെ ഒരു കട്ടൗട്ട് സൃഷ്ഠിച്ചിരിക്കുകയാണ് ഈ അതുല്യ കലാകാരൻ.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ഐപിഎസ് ഉദ്യോഗസ്ഥൻ എച്ച്ജിഎസ് ധലിവാൾ, നടൻ അനുപം ഖേർ എന്നിവരും ഇലയിലെ സൃഷ്ടിയുടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

Read More: എല്ലാവരും കാത്തിരിക്കുന്ന കോമ്പോ- ‘നൻപകൽ നേരത്ത് മയക്കം’ ലൊക്കേഷൻ ചിത്രം ശ്രദ്ധനേടുന്നു

ഐഎഎഫ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സിഡിഎസ് റാവത്തിനോടുള്ള ആദരസൂചകമായി ആർട്ടിസ്റ്റ് ശശി അഡ്കറാണ് ഇലയിൽ ഇങ്ങനെ അദ്ദേഹത്തിന്റെ രൂപം സൃഷ്ടിച്ചത്. അതേസമയം, കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്നും ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്.

Story highlights- Artist pays tribute to CDS Bipin Rawat with leaf art