ശ്വേതാ മേനോനൊപ്പം ചിരിവേദിയിൽ ചുവടുവെച്ച് അസീസ്- വിഡിയോ

ഫ്ളവേഴ്സ് സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്തുന്ന താരങ്ങളെല്ലാം ചിരി താരങ്ങൾക്കൊപ്പം അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. ചിരിവേദിയിലെ സ്ഥിരം സാന്നിധ്യമാണ് നടി ശ്വേതാ മേനോൻ. അതുകൊണ്ടുതന്നെ ശ്വേതയുമായി പ്രത്യേകം ആത്മബന്ധം എല്ലാവരും കാത്തുസൂക്ഷിക്കാറുമുണ്ട്. വീണ്ടും താരചിരി വേദിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ശ്വേതാ മേനോൻ. വിശേഷങ്ങൾക്കൊപ്പം അസീസിനൊപ്പം രസകരമായ നൃത്തവും ചെയ്യുന്നുണ്ട് നടി.
അസീസും ശ്വേതാ മേനോനും ചേർന്നുള്ള നൃത്തമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മുൻപും ശ്വേതാ മേനോൻ അതിഥിയായി എത്തുന്ന എപ്പിസോഡുകൾ ഹിറ്റായി മാറിയിരുന്നു. അന്ന് നടിക്ക് വേണ്ടി മത്സരിച്ച് പാട്ടുപാടുന്ന അസീസിന്റെയും നെൽസന്റെയും വിഡിയോയാണ് ശ്രദ്ധനേടിയത്. ശ്വേതാ മേനോൻ നായികയായി അഭിനയിച്ച സിനിമയിലെ ‘താരാപദം ചേതോഹരം..’ എന്നാണ് ഗാനമാണ് നെൽസൺ ആലപിച്ചത്. ശ്വേതയ്ക്കായി ബോളിവുഡ് ഗാനമാണ് അസീസ് ആലപിച്ചത്. ഇരുവർക്കുമൊപ്പം ശ്വേതാ മേനോനും ചേർന്നതോടെ ചിരിവേദി കൂടുതൽ ആഘോഷനിറവിലായി.
Read More: ക്രിക്കറ്റ് പ്രേമികളുടെ സിരകളിൽ ആവേശം നിറച്ച് ’83’, ശ്രദ്ധനേടി ഗാനവും
മലയാള സിനിമയിലെയും സീരിയൽ രംഗത്തെയും അഭിനേതാക്കളാണ് സ്റ്റാർ മാജിക് വേദിയിൽ മാറ്റുരയ്ക്കുന്നത്. താരങ്ങളുടെ വിശേഷങ്ങൾക്കൊപ്പം രസകരമായ ഗെയിമുകളും പരിപാടിയുടെ പ്രത്യേകതയാണ്. ലക്ഷ്മി നക്ഷത്രയാണ് സ്റ്റാർ മാജിക്കിന്റെ അവതാരക. കൊവിഡ് കാലത്ത് പ്രേക്ഷകരുടെ ആശങ്കകൾക്ക് ഒരു പരിധിവരെ ആശ്വാസമായത് സ്റ്റാർ മാജിക്കിലെ രസകരമായ സ്കിറ്റുകൾ ആയിരുന്നു.
Story highlights- asees and shwetha menon dancing