കലാലയ ജീവിതത്തിന്റെ മനോഹാരിത പറഞ്ഞ് കുഞ്ഞെൽദോ; ശ്രദ്ധനേടി ട്രെയ്‌ലർ

December 12, 2021

സിനിമ ആസ്വാദകരുടെ മുഴുവൻ ശ്രദ്ധ നേടുകയാണ് ആസിഫ് അലി നായകനായി എത്തുന്ന കുഞ്ഞെൽദോ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ. കോളജ് ജീവിതത്തിന്റെ മനോഹാരിത പറയുന്ന ചിത്രം നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടിയാണ് സംവിധാനം നിർവഹിക്കുന്നത്. നേരത്തെ ചിത്രത്തിലേതായി പുറത്തുവന്ന ‘പെൺപൂവേ കണ്ണിൽ..’ എന്ന് തുടങ്ങുന്ന ഗാനവും ഏറെ പ്രേക്ഷക പ്രീതിനേടിയിരുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. അശ്വതി ശ്രീകാന്ത് വരികൾ ഒരുക്കിയ ഗാനം ലിബിന്‍ സ്‍കറിയ, കീര്‍ത്തന എസ് കെ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

കുഞ്ഞെൽദോ’യുടെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘കുഞ്ഞെല്‍ദോ’ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Read also; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ഇലയിൽ തീർത്ത കലാസൃഷ്ടിയിലൂടെ ആദരാഞ്ജലി അർപ്പിച്ച് കലാകാരൻ- വിഡിയോ

ആസിഫ് അലിക്കൊപ്പം പുതുമുഖം ഗോപിക ഉദയന്‍ ആണ് നായികയായി എത്തുന്നത്. ഇരുവർക്കും പുറമെ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന മനസ് നന്നാവട്ടെ എന്ന ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൗമാരക്കാനായി ആസിഫ് അലി എത്തുന്ന ചിത്രം ക്രിസ്‍മസ് റിലീസായി ഡിസംബർ 24 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Story highlights; Asif Ali movie Kunjeldho Official Trailer