അമിതവണ്ണം കുറയ്ക്കാം, വിളർച്ച തടയാം; വളർത്തിയെടുക്കാം നല്ല ഭക്ഷണശീലങ്ങൾ

December 21, 2021

അമിതവണ്ണം എളുപ്പത്തിൽ കുറയ്ക്കാൻ നട്സ് കഴിക്കുന്നത് ശീലമാക്കാം. ബദാം, കശുവണ്ടിപ്പരിപ്പ്, പിസ്ത, വാള്‍നട്‌സ്, ഉണക്ക മുന്തിരി എന്നിവയെല്ലാം ആരോഗ്യ സംരക്ഷണം ഉറപ്പ് നൽകുന്ന ഭക്ഷ്യവസ്തുക്കളാണ്. ദിവസവും മിതമായ അളവില്‍ ഡ്രൈ ഫ്രൂട്സ് കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു.

നട്‌സ് നല്ല കൊഴുപ്പുകളുടെ കലവറയാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനുമെല്ലാം ഏറെ പ്രയോജനം നല്‍കുന്നവയാണ് ഇവ. നട്‌സ് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ഗുണകരമാണ്. 

വിളര്‍ച്ചാ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന മികച്ച ഭക്ഷണ വസ്തുവാണ് നട്‌സ്. ഇവ അയേണ്‍ സമ്പുഷ്ടമാണ്. അനീമിയ പോലുളള പ്രശ്നങ്ങള്‍ അകറ്റാന്‍ ഉത്തമമാണ് ഡ്രൈ നട്‌സും ഫ്രൂട്‌സും. പ്രത്യേകിച്ചും ഈന്തപ്പഴം, ഉണക്ക മുന്തിരി പോലുള്ളവ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. അയേണ്‍ സമ്പുഷ്ടമായവയാണ് ഇവ. ഹൃദ്രോഗങ്ങള്‍ തടയാന്‍ നല്ലൊരു മരുന്ന് കൂടിയാണ് ഡ്രൈ ഫ്രൂട്‌സ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധമനികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്.

Read also: വ്യത്യസ്ത ഭാവങ്ങളിൽ ദുൽഖർ സൽമാൻ; ‘ഹേ സിനാമിക’ പ്രേക്ഷകരിലേക്ക്

ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ദിവസം ഒരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിയ്ക്കും ഇത് സഹായിക്കും. ബദാം വെള്ളത്തിലിട്ട് കഴിക്കുന്നതാണ് കൂടുതൽനല്ലത്. തലേന്ന് രാത്രിയിൽ വെള്ളത്തിലിട്ട് വെച്ചശേഷം ബദാം കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ്.

Story highlights; Better eating habits